Skip to content

chithrodayamflashnews.com

November 29, 2026 9:20 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

രാത്രി 11 മുതൽ പുലർച്ചെ 5 വരെ ട്രെയിനുകളിൽ മൊബൈൽ ചാർജിംഗ് അനുവദിക്കില്ല; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി റെയിൽവേ

ഡൽഹി: യാത്രക്കിടയിൽ ട്രെയിനിൽ ഫോൺ ചാര്‍ജ് ചെയ്യുന്നതിന് നിയന്ത്രണവുമായി ഇന്ത്യൻ റെയിൽവെ. രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം . മൊബൈൽ ചാർജിംഗ് പോയിന്റുകൾ നിർബന്ധമായും ഓഫ് ചെയ്യണമെന്ന് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും നിർദേശം നൽകി.
ചാർജിംഗ് പോയിന്റുകൾ കൃത്യസമയത്ത് ഓഫ് ചെയ്യുന്നുണ്ടോ എന്ന് പരിശോധനകളിൽ ഉറപ്പു വരുത്തും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോടും സൂപ്പർവൈസർമാരോടും മിന്നൽ പരിശോധന നടത്താനും നിർദേശം . അടുത്തിടെ ട്രെയിനിൽ ചാർജ് ചെയ്യുന്നതിനിടെ യാത്രക്കാരന്‍റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് കോച്ചിൽ കറുത്ത പുക പടർന്ന സംഭവത്തെ തുടർന്നാണ് നടപടി. രാത്രികാലങ്ങളിലെ ആറു മണിക്കൂർ സമയപരിധിയിൽ എല്ലാ കോച്ചുകളിലെയും മൊബൈൽ ചാർജിംഗ് പോയിന്റുകൾ സ്വിച്ച് ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ റെയിൽവേ ബോർഡ് സോണൽ റെയിൽവേകൾക്ക് നിർദേശം നൽകി. ഇതിനായി ജീവനക്കാർക്ക് ആവശ്യമായ ബോധവൽക്കരണവും പരിശീലനവും നൽകും. ഇതോടൊപ്പം, റെയിൽവേ ഉദ്യോഗസ്ഥരോടും സൂപ്പർവൈസർമാരോടും തുടർച്ചയായി മിന്നൽ പരിശോധനകൾ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

ചാർജിംഗ് പോയിന്റുകൾ കൃത്യസമയത്ത് തന്നെ ഓഫ് ചെയ്യുന്നുണ്ടോ എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തും. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉണ്ടാകുന്ന ഏത് വീഴ്ചയ്ക്കെതിരെയും ബോർഡ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രെയിനുകളിൽ രാത്രികാലങ്ങളിൽ ചാർജിംഗ് നിയന്ത്രിക്കുന്നതിനുള്ള നിയമം 2014 ജൂൺ 19-നാണ് റെയിൽവേ ആദ്യം കൊണ്ടുവരുന്നത്. ബെംഗളൂരു-ഹസൂർ സാഹിബ് നന്ദേഡ് എക്സ്പ്രസ്സിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി മുന്നോട്ടു വെച്ച ശിപാർശയെ തുടർന്നായിരുന്നു ഈ തീരുമാനം.2021 മാർച്ചിൽ, ഈ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത റെയിൽവേ വീണ്ടും ഊന്നിപ്പറഞ്ഞു. ആ വർഷം മാർച്ച് 16 മുതൽ വെസ്റ്റേൺ റെയിൽവേ ചാർജിംഗ് പോയിന്റുകളിലേക്കുള്ള നിയന്ത്രിത സമയങ്ങളിൽ വൈദ്യുതി വിച്ഛേദിക്കാൻ തുടങ്ങി.രാത്രി 11 മുതൽ പുലർച്ചെ 5 വരെ ചാർജിംഗ് പോയിന്റുകൾ ലഭ്യമാകില്ല എന്നതിനാൽ, രാത്രി യാത്ര ആരംഭിക്കുന്നതിന് മുമ്പ് യാത്രക്കാർ അവരുടെ ഫോണുകളും മറ്റ് അവശ്യ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6