Skip to content

chithrodayamflashnews.com

November 29, 2026 8:59 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മതസൗഹാർദത്തിന് മാതൃകയായി മലപ്പുറം കൂട്ടിലങ്ങാടിയിലെ ഒരു മനോഹരമായ സംഭവം

ഏകദേശം 500 വർഷം പഴക്കമുള്ള കടുങ്ങൂത്ത് മഹാദേവ ക്ഷേത്രത്തിലേക്ക് ഭക്തർക്ക് എത്തിച്ചേരാൻ വർഷങ്ങളായി സൗകര്യപ്രദമായ റോഡ് ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് ഒരു പുതിയ വഴിയുടെ ആവശ്യകത കൂടുതൽ ശക്തമായത്.

എന്നാൽ റോഡ് നിർമ്മിക്കാൻ സമീപവാസികളുടെ സ്വകാര്യ ഭൂമിയിലൂടെ മാത്രമേ വഴി കണ്ടെത്താൻ സാധിക്കുമായിരുന്നുള്ളൂ.
ഈ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി നടന്ന ചർച്ചയിൽ പ്രദേശവാസികളായ ചെറയകുത്ത് അബൂബക്കർ ഹാജിയും മേലേതിൽ ഉസ്മാനും മാതൃകാപരമായ തീരുമാനമെടുത്തു. ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമ്മിക്കുന്നതിനായി ആവശ്യമായ 4.6 സെന്റ് ഭൂമി, യാതൊരു പ്രതിഫലവും വാങ്ങാതെ ഇരുവരും സൗജന്യമായി വിട്ടുനൽകുകയായിരുന്നു.
റോഡ് മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയത്തിലേക്കുള്ളതാണെന്ന കാര്യം പോലും അവരുടെ മനുഷ്യത്വത്തിനും സഹോദര്യത്തിനും ഒരു തടസ്സമായില്ല.തുടർന്ന് സ്ഥലത്ത് സർവേ നടത്തി ദേശീയപാതയിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമ്മിക്കുകയും, പിന്നീട് കൂടുതൽ നവീകരണ പ്രവർത്തനങ്ങളും നടത്തുകയും ചെയ്തു.സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിൽക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വാസത്തെയും ആരാധനാലയങ്ങളെയും ബഹുമാനിക്കാൻ കഴിയുമെന്ന് തെളിയിച്ച ഈ പ്രവർത്തി കേരളത്തിന്റെ മതസൗഹാർദത്തിന്റെ മനോഹരമായൊരു ഉദാഹരണമാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6