Skip to content

chithrodayamflashnews.com

November 29, 2026 8:58 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ശരണമന്ത്രങ്ങൾ ഉണരുകയായി.., ശബരിമലനട ഇന്ന് തുറക്കും

ശബരിമല | വ്രതശുദ്ധിയോടെ തീർത്ഥാടക ലക്ഷങ്ങൾ എത്തുന്ന ശബരിശസവിധം മണ്ഡല- മകരവിളക്ക് പൂജകൾക്കായി ഒരുങ്ങി. ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി പകരുന്നതോടെ സന്നിധാനം ശരണാരവത്തിൽ മുഴുകും.

ഇരുമുടിക്കെട്ടുമായി വരുന്ന നിയുക്ത മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും നിയുക്ത മാളികപ്പുറം മേൽശാന്തി എ.ദാമോദരൻ നമ്പൂതിരിയെയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ മേൽശാന്തി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ സോപാനത്തേക്ക് ആനയിക്കും. സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തന്ത്രി കലശാഭിഷേകം നടത്തി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. അയ്യപ്പവിഗ്രഹത്തിന് സമീപമിരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ദാമോദരൻ നമ്പൂതിരിയെയും ഇതേരീതിയിൽ മാളികപ്പുറം ക്ഷേത്രത്തിൽ മേൽശാന്തിയായി അവരോധിക്കും. വൃശ്ചികപ്പുലരിയായ നാളെ പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക.

വൃശ്ചികം ഒന്നുമുതൽ മണ്ഡലപൂജ വരെ പ്രതിദിനം 80,000പേർക്ക് ദർശനത്തിന് സൗകര്യമൊരുക്കും. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 60,000 പേർക്ക് ദർശനം നടത്താം.

സ്‌പോട്ട് ബുക്കിംഗ് വഴി നിലയ്ക്കലിൽ 10,000 പേർക്കും എരുമേലി കാനനപാതവഴി 2,000 പേർക്കും വണ്ടിപ്പെരിയാർ സത്രം പുൽമേടുവഴി 2,000 പേർക്കും ദർശനം നടത്താനാകും.

ഓൺലൈൻ ബുക്കിംഗിലൂടെ എരുമേലി, സത്രം കാനന പാതകൾ വഴി 3,000 പേർക്ക് വീതം ദർശന സൗകര്യമുണ്ട്. ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിലും സ്‌പോട്ട് ബുക്കിംഗിന് സൗകര്യമൊരുക്കും. തിരക്കിനനുസരിച്ചാണ് ഇവിടെ നിന്ന് ബുക്കിംഗ് നൽകുക. പമ്പയിൽ തീർത്ഥാടന കാലത്ത് സ്‌പോട്ട് ബുക്കിംഗ് ഇല്ല

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6