Skip to content

chithrodayamflashnews.com

November 29, 2026 9:00 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ജപ്തിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നടുവണ്ണൂര്‍ എസ്ബിഐ ബാങ്കിന് മുന്നിൽ ഇന്നലെ നടന്ന സമരത്തിൽ കേസെടുത്ത് പൊലീസ്.

കോഴിക്കോട്  ജപ്തിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നടുവണ്ണൂര്‍ എസ്ബിഐ ബാങ്കിന് മുന്നിൽ ഇന്നലെ നടന്ന സമരത്തിൽ കേസെടുത്ത് പൊലീസ്. ഗതാഗത തടസമുണ്ടാക്കിയതിന് അടക്കം രണ്ട് കേസുകളാണ് ബാലുശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തത്. ഗതാഗത തടസമുണ്ടാക്കിയതിന് കണ്ടാലറിയുന്ന 10 പേരുള്‍പ്പടെ 200 ഓളം പേര്‍ക്കെതിരെയും പൊലീസ് ബാരിക്കേഡ് തകര്‍ത്ത് ബാങ്കിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിനെതിരെ കണ്ടാലറിയുന്ന 6 പേരുള്‍പ്പടെ 200 ഓളം പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. കടം എഴുതി തള്ളണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ 10.30 മുതല്‍ നാല് മണിക്കൂറോളം പേരാമ്പ്ര- കോഴിക്കോട് റോഡ് തടഞ്ഞ് കവിതയുടെ മൃതദേഹവുമായി ജനകീയ പ്രതിഷേധം നടന്നത്.

അതിനിടെ, വീട്ടമ്മയുടെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് ആർ.ബി.ഐ ഓംബുഡ്സ്മാനും ബാങ്ക് നോഡൽ ഓഫീസർക്കും പരാതി ലഭിച്ചു. ആർബിഐയുടെ ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. ബാങ്കിന്റെ കടുത്ത മാനസിക പീഡനമാണ് യുവതിയുടെ മരണ കാരണമെന്നും ജപ്തിയിൽ ആർ.ബി.ഐയുടെ നയങ്ങൾ പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥർക്കും ശാഖയ്ക്കുമെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കനാമെന്നാണ് പരാതിയിലെ ആവശ്യം. കവിതയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിലാണ് പരാതിക്കാരൻ. അതേസമയം, സമരത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നും ആളുകൾ എത്തിയത് പരിശോധിക്കാനാണ് പൊലീസ് നീക്കം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6