കേരള രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും ഒരുകാലത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച പേരായിരുന്നു സരിത നായരുടേത്. സോളാർ തട്ടിപ്പ് കേസിലൂടെ വാർത്തകളിൽ നിറഞ്ഞ സരിത, കേരളം ഏറെ ചർച്ച ചെയ്ത വിവാദ വ്യക്തിത്വങ്ങളിലൊരാളായി മാറുകയായിരുന്നു.. എന്നാലിപ്പോൾ സരിത നായരുടെ ജീവിതം വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് . ഗുരുതരമായ ആരോഗ്യ -സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സരിത ഇപ്പോൾ കടന്നു പോകുന്നത്

താനിപ്പോൾ വട്ട പൂജ്യമാണ് , ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത് , ദിവസവും വലിയൊരു തുക മരുന്നുകൾക്കായി ചെലവഴിക്കേണ്ടി വരുന്നു , ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. ശസ്ത്രക്രിയയും നിർദേശിച്ചിട്ടുണ്ട് എന്നാണ് സരിത കുറിപ്പിലൂടെ സൂചിപ്പിക്കുന്നത് . കൈവിരൽ മുറിച്ചുമാറ്റിയെന്നും രക്തക്കുഴലുകൾ പൊട്ടി 2 മേജർ ബ്ലോക്കുകൾ സംഭവിച്ചു എന്നും മുൻപ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ താരം തുറന്നു പറഞ്ഞിരുന്നു
No Comment.