Skip to content

chithrodayamflashnews.com

November 29, 2026 4:50 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

രജിസ്‌റ്റര്‍ ചെയ്യാത്ത വൈദ്യുത സ്‌കൂട്ടറുകള്‍ക്കെതിരെ നടപടി; വഞ്ചിതരാകരുതെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌

നിബന്ധനകള്‍ പാലിക്കാത്ത ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങിവഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മോട്ടോള്‍ വാഹന വകുപ്പ്.

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്‌ട്രിക് വാഹനങ്ങള്‍പ്രോല്‍സാഹിപ്പിക്കുക എന്നത് കാലഘട്ടത്തിന്‍്റെ ആവശ്യമാണ്. എന്നാല്‍ഇതിന്‍്റെ മറവില്‍ രജിസ്ട്രേഷനും, ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യംനല്‍കി ചില കമ്ബനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍വിപണിയിലിറക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം വാഹനങ്ങള്‍വാങ്ങിവഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം വാഹനങ്ങള്‍വാങ്ങുമ്ബോള്‍ ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചു ഉറപ്പുവരുത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

  1. ആ മോഡല്‍ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജന്‍സിയുടെ(ARAI, ICATetc) അപ്രൂവല്‍ ഉള്ളതാണോ?.
    2.വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ 250 വാട്സില്‍ കുറഞ്ഞ പവര്‍ ഉള്ളതാവണം.
    3.
    ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഒരു സാഹചര്യത്തിലും മണിക്കൂറില്‍ 25 കിലോമീറ്റര്‍
    വേഗതയില്‍ കുടുതലില്ല എന്നതും ഉറപ്പാക്കണം.( ചിലര്‍ സ്പീഡോമീറ്ററില്‍ 25
    കിലോമീറ്റര്‍ ലോക്കാണെങ്കിലും കൂടുതല്‍ വേഗത്തില്‍ പോകുന്നതായും
    ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.)
  2. കഴിയുമെങ്കില്‍ വാഹനത്തിന്‍്റെ ഭാരം (ബാറ്ററി ഒഴിവാക്കി) പരിശോധിച്ച്‌ 60 കിലോഗ്രാമില്‍ അധികമില്ല എന്നും ഉറപ്പാക്കുക.
    നിയമവിധേയമല്ലാത്ത
    ഇത്തരം വാഹനങ്ങള്‍ക്കെതിരെ റോഡില്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്.
    നിലവില്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരും മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍
    പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
    കൂടിയ വേഗതയില്‍ മോട്ടോര്‍
    സൈക്കിള്‍ അപകടത്തിന്റെ അതേ ഗുരുതരമായ പരിക്കുകളും മറ്റ്
    നിയമപ്രശ്നങ്ങള്‍ക്കും നമ്മുടെ കുട്ടികളെ വിട്ടു കൊടുക്കാതിരിക്കാം…
    രജിസ്ടേഷന്‍ ആവശ്യമില്ല എന്ന പരസ്യം കണ്ട് സ്വയം വഞ്ചിതരാകരുതേ …
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6