Skip to content

chithrodayamflashnews.com

November 29, 2026 3:56 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

എസ്‌എസ്‌എൽസി ഫലം ശനിയാഴ്‌ച; ഹയർ സെക്കൻഡറി മെയ് 25ന്; ജൂൺ ഒന്നിന് സ്കൂൾ തുറക്കും

2023 | മെയ് 16|ചൊവ്വ |

എസ്എഎസ്എൽസി പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും.

ജൂൺ മാസം ഒന്നിന് സ്കൂളുകൾ തുറക്കും. 47 ലക്ഷം വിദ്യാർത്ഥികളാണ് സ്കൂളുകളിൽ എത്തിച്ചേരുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എന്നതിൽ വർധനയുണ്ടായിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയൻകീഴ് ബോയ്സ് സ്കുളിൽ മുഖ്യമന്ത്രി നിർവഹിക്കും.

വരാൻ പോകുന്ന വർഷം മുതൽ ഭിന്നശേഷി സൗഹൃദമായിരിക്കും അധ്യയനം. സ്കൂൾ ക്യാംപസുകൾ ശുചീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഗ്രീൻ ക്യാംപസ്, ക്ലീൻ ക്യാംപസ് എന്നതാണ് അടുത്ത ഒരു വർഷത്തെ മുദ്രാവാക്യം. പാഠപുസ്തക, യൂണിഫോം വിതരണം ഒരു മാസം മുൻപേ പൂർത്തിയാക്കി.

‘ലഹരി വിരുദ്ധ ക്യാംപെയിൻ സ്കൂളുകളിൽ വിപുലമായി നടത്തും. അധ്യാപകർ കുട്ടികളുടെ വീട്ടിലെത്തി ബോധവൽക്കരിച്ചിരുന്നു. സ്കൂൾ ക്യാംപസ് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ ടൈമിൽ ഒരു കുട്ടികളെയും മറ്റ് പരിപാടികളിൽ പങ്കെടുപ്പിക്കില്ല. കുട്ടികൾ വൈകിട്ട് വരെ ക്ലാസിൽ ഉണ്ടോ എന്ന് അധ്യാപകർ ഉറപ്പാക്കണം.

മെയ് 23 ന് മുഖ്യമന്ത്രി 96 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. ഏഴ് വർഷം കൊണ്ട് 3000 കോടിയാണ് സ്കൂൾ കെട്ടിടങ്ങൾക്കായി അനുവദിച്ചത്. 11 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6