2023 | ജൂൺ 17|ശനി |
മലപ്പുറം: പോക്സോ കേസിൽ മൂന്നു മദ്രസാ അധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴിയിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പെരുമ്പടപ്പ് പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സ്കൂളിൽ നടന്ന കൗൺസിലിങ്ങിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നു കുട്ടികളുടെ മൊഴി അനുസരിച്ചു ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ ബാവ (54), പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടിൽ കുഞ്ഞഹമ്മദ് ( 64), പാലക്കാട് സ്വദേശി മണത്തിൽ വീട്ടിൽ ഹൈദ്രോസ് (50), പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടിൽ മുഹമ്മദുണ്ണി( 67) എന്നിവരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേർ വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകരും മറ്റൊരാൾ ഒരു വിദ്യാർഥിയുടെ അയൽവാസിയുമാണ്. നാലുപേരെയും പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
No Comment.