Skip to content

chithrodayamflashnews.com

Asnap 1409

അബദ്ധത്തിൽ വീണ് കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് പരിക്കേറ്റു;ലൈംഗികാതിക്രമം ആരോപിച്ച് കുഞ്ഞിനെ ഏറ്റെടുത്ത് സർക്കാർ കെയർ ടേക്കറെ ഏൽപ്പിച്ചു.

2023 | ജൂൺ 18|ഞായർ |

വിദേശ രാജ്യങ്ങളിലെ ശിശു സംരക്ഷണ നിയമങ്ങൾ അറിയാത്തതും പ്രശ്നമായി.പൊന്നോമനയെ വിട്ട് കിട്ടാൻ ജർമ്മൻ മലയാളി ദമ്പതികൾ മുട്ടാത്ത വാതിലുകളില്ല;ഒടുവിൽ ഇൻഡ്യ ഗവൺമെൻ്റിൻ്റെ സഹായം തേടുകയാണ് ദമ്പതികൾ .വിദേശ രാജ്യങ്ങളിൽ ശിശുസംരക്ഷണ നിയമങ്ങൾ കടുപ്പമാണ്. ചെറിയ പിഴവ്വന്നാൽ പോലും പ്രശ്‌നമാണ്. രണ്ടര വയസ് പ്രായമുള്ള അരിഹാ ഷായ്ക്ക്ജർമ്മനിയിൽ വച്ചേറ്റ പരിക്കാണ് മാതാപിതാക്കളെ കുരുക്കിലാക്കിയത്. കുട്ടിയെവിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവർനൽകിയ ഹർജിയാണ് ബെർലിനിലെ പാങ്കോവ് കോടതി തള്ളിയോടെ പ്രതിസന്ധിപരിഹാരമില്ലാതെ തുടരുകയാണ്.അരിഹയെ യുവജനക്ഷേമ ഓഫീസിന്റെ കസ്റ്റഡിയിലേക്ക് കൈമാറിയത് 2021സെപ്റ്റംബറിലാണ്. മൂന്നാം കക്ഷിയായ ഇന്ത്യൻ വെൽഫയർ സർവീസസിന് കൈമാറണമെന്നമാതാപിതാക്കളുടെ അപേക്ഷയും കോടതി തള്ളി. കുട്ടിയെ എവിടെ പാർപ്പിക്കണമെന്ന്പറയാൻ മാതാപിതാക്കൾക്ക് ഇപ്പോൾ അധികാരമില്ലെന്ന നിലപാടാണ് കോടതിസ്വീകരിച്ചത്.

ജൂൺ മൂന്നിന് അരിഹയെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് അയയ്ക്കാൻവേണ്ടത് ചെയ്യണമെന്ന് വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി ജർമൻഅധികാരികളോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ 19 രാഷ്ട്രീയ പാർട്ടികളിലെ 59എംപിമാർ ഇന്ത്യയിലെ ജർമൻ അംബാസഡർ ഫിലിപ്പ് അക്കർമാന് സംയുക്തകത്തയച്ചിരുന്നു.ബർലിനിലെ, കേന്ദ്ര യുവജനക്ഷേമ ഓഫീസ് മേധാവിയാണ് അരിഹയുടെ താൽക്കാലികരക്ഷിതാവ്. അരിഹയെ തങ്ങൾക്ക് വിട്ടുകിട്ടണമെന്ന അപേക്ഷ മാതാപിതാക്കൾ ആദ്യംസമർപ്പിച്ചെങ്കിലും, പിന്നീട് പിൻവലിച്ചു. കുട്ടിയെ ഇന്ത്യൻ വെൽഫയർസർവീസസിന് വിട്ടുകൊടുക്കണമെന്നാണ് പിന്നീട് അപേക്ഷിച്ചത്. അഹമ്മദാബാദിലെഅശോക് ജെയിന്റെ ദത്ത് കേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റാമെന്ന ധാരണയുടെഅടിസ്ഥാനത്തിലായിരുന്നു അപേക്ഷ. കുട്ടിക്കൊപ്പം നാട്ടിലേക്ക് മടങ്ങാനുംപദ്ധതിയിട്ടെങ്കിലും ഇപ്പോൾ എല്ലാം പാളിയിരിക്കുകയാണ്.കുട്ടിയെ മാതാപിതാക്കളിൽ നിന്ന് എടുത്തുമാറ്റാൻ കാരണം2021 ഏപ്രിലിൽ കുളിപ്പിക്കുന്നതിനിടെ, തലയ്ക്കും പുറത്തും ഉണ്ടായപരിക്കും, 2021 സെപ്റ്റംബറിൽ കുട്ടിയുടെ സ്വകാര്യ ഭാഗത്തുണ്ടായ പരിക്കുമാണ്കോടതി കടുത്ത നിലപാട് സ്വീകരിക്കാൻ കാരണം. കുട്ടിക്ക് നിലനിൽക്കുന്ന അപകടംഒഴിവാക്കാനാണ് രക്ഷിതാക്കളുടെ സംരക്ഷണം നിഷേധിക്കുന്നതെന്ന് കോടതി പറഞ്ഞു.കുട്ടിയുടെ സ്വകാര്യ ഭാഗത്തെ മുറിവ് മാതാവോ, പിതാവോ മനഃപൂർവം വരുത്തിവച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് തൃപ്തികരമായവിശദീകരണം നൽകാനും മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. കുട്ടിയെ മാതാപിതാക്കൾലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തിനാണ് കോടതി ക്യത്യമായ മറുപടിതേടിയത്.2018-ലാണ് സോഫ്റ്റ്‌വെയർ എഞ്ചിനിയറായ ഭാവേഷ് ഷായും ഭാര്യ ധാരയുംമുംബൈയിൽ നിന്ന് ജർമനിയിലേക്ക് ജോലിക്കായി എത്തിയത്. അവിടെ വച്ച് ജനിച്ചഅരിഹ ഒരു ദിവസം കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണ് സ്വകാര്യ ഭാഗത്ത് ചെറിയപരിക്കേറ്റുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. ആശുപത്രിയിൽ കുട്ടിയുടെമുറിവുകൾ പരിശോധിച്ചപ്പോൾ ലൈംഗികാതിക്രമം നടന്നതായി സൂചനകളുണ്ടെന്ന്ആശുപത്രി അധികൃതർ ആരോപിച്ചു. കുട്ടിയുടെ മുത്തശ്ശിഒപ്പമുണ്ടായിരുന്നപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റതെന്ന്വാദിച്ചുനോക്കിയെങ്കിലും ആശുപത്രി അധികൃതർ എതിരായി റിപ്പോർട്ട് നൽകി. ഇതോടെഅരിഹയെ കെയർടേക്കറുടെ കസ്റ്റഡിയിലേക്ക് മാറ്റി. ജർമ്മൻ പൊലീസ് കുട്ടിയെവിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന്വ്യക്തമായി. ഇതോടെ, ലൈംഗികാതിക്രമ കുറ്റം ഒഴിവാക്കുകയും കേസ്പിൻവലിക്കുകയും ചെയ്തു.എന്നാൽ, കുട്ടിയുടെ സുരക്ഷ എന്ന വാദം മുറുകെപിടിച്ച് ജർമ്മൻ അധികൃതർ മാതാപിതാക്കൾക്ക് വിട്ടുനൽകാൻ തയ്യാറായില്ലമാസത്തിൽ രണ്ടുതവണ കുട്ടിയെ കാണാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.ആദ്യത്തെയും, മൂന്നാമത്തെയും ചൊവ്വാഴ്ച ഒരുമണിക്കൂർ നേരം സാമൂഹികപ്രവർത്തകയ്ക്ക് ഒപ്പം കുട്ടിക്കൊപ്പം സമയം ചെലവഴിക്കാം. കോടതി വിധിക്ക്പിന്നാലെ അരിഹയുടെ മാതാപിതാക്കൾ ഡൽഹിയിലെത്തി ഇന്ത്യൻ പൗരയായ കുട്ടിയെവിട്ടുനൽകാൻ ആവശ്യപ്പെടണമെന്ന് കേന്ദ്രസർക്കാരിനോട് അപേക്ഷിച്ചു.’ജർമ്മനിയിലെ ഉന്നത കോടതിയിൽ അപ്പീൽ നൽകാൻ ആലോചിക്കുന്നുണ്ട്. എന്നാൽ നീതികിട്ടുമെന്ന് പ്രതീക്ഷയില്ല. ഞങ്ങൾക്ക് അനുകൂലമായുള്ള വിദഗ്ധ റിപ്പോർട്ടുകൾകണക്കിലെടുക്കാതെ ഏകപക്ഷീയമായ വിധിയാണ് പുറപ്പെടുവിച്ചത’്, ഭാവേഷ് പറഞ്ഞു.

സംഭവം നടക്കുമ്പോൾ കുട്ടിക്ക് ഏഴുമാസം മാത്രമായിരുന്നു പ്രായം.അരിഹയ്ക്ക് മൂന്നുവയസ് തികഞ്ഞാൽ പിന്നെ കോടതി സന്ദർശനം അനുവദിക്കുമോ എന്നുംമാതാപിതാക്കൾക്ക് ആശങ്കയുണ്ട്. സന്ദർശനാവസരം നിഷേധിച്ചാൽ കുട്ടി തങ്ങളെമറന്നുപോകുമെന്നും, ഇന്ത്യയിലേക്ക് തിരിച്ചുവരാൻ വിസമ്മതിക്കുമെന്നാണ്ധാരയുടെയും ഭാവേഷ് ഷായുടെയും പേടി. എന്തായാലും കുരുക്കഴിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ സഹായിക്കുമെന്നാണ് ഗുജറാത്തി ദമ്പതികൾപ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, വിദേശകാര്യ മന്ത്രിഎസ് ജയശങ്കറും കുട്ടിയെ ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്നാണ് ഇവരുടെ ഉറച്ചവിശ്വാസം. ഇന്നുമുതൽ അരിഹയെ ഞങ്ങൾ 140 കോടി ഭാരതീയർക്ക് കൈമാറുന്നു,ദമ്പതികൾ പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6