Skip to content

chithrodayamflashnews.com

Asnap 1409

മുന്‍മന്ത്രി എം എ കുട്ടപ്പന്‍ അന്തരിച്ചു

2023 | ജൂൺ 21|ബുധൻ |

കൊച്ചി മുന്‍മന്ത്രി എം എ കുട്ടപ്പന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. 2013ല്‍ പക്ഷാഘാതം വന്ന മുതല്‍ ചികിത്സയിലായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു.

ബുധനാഴ്ച പത്തുമണി മുതല്‍ 12 മണി വരെ ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് കലൂരിലെ വസതിയില്‍ പൊതുദര്‍ശനം. വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിക്കും. വണ്ടൂരില്‍ നിന്നും ചേലക്കരയില്‍ നിന്നും ഓരോതവണയും ഞാറക്കലില്‍ നിന്ന് രണ്ട് തവണയും എംഎല്‍എയായി. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ അംഗം ആയിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം ആയിരുന്നു.

കെപിസിസി നിര്‍വാഹ സമിതി അംഗം ആയിരുന്നു. 1980 വണ്ടൂരില്‍ നിന്ന് ജയിച്ചു. 1987 ചേലക്കരയില്‍ നിന്ന് ജയിച്ചു. 1996, 2001 തെരഞ്ഞെടുപ്പുകളില്‍ ഞാറക്കലില്‍ നിന്ന് ജയിച്ചു. 2013 ല്‍ കുര്യനാട് വെച്ച് എം എ ജോണ്‍ അനുസ്മരണ പരിപാടിക്ക് ഇടെ പക്ഷാഘാതമുണ്ടായി. അന്നുമുതല്‍ ചികിത്സയിലാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6