Skip to content

chithrodayamflashnews.com

November 28, 2026 7:45 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വിവാദ യുട്യൂബര്‍ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്ത് വളാഞ്ചേരി പോലീസ്

മലപ്പുറം : വിവാദ യുട്യൂബര്‍ കണ്ണൂര്‍ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എറണാകുളത്തെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് മുഹമ്മദ് നിഹാലി (26)നെ വളാഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.പോലീസുകാരെത്തി മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും ഉള്ളില്‍നിന്ന് ലോക്കായിപ്പോയിരുന്നു. തുടര്‍ന്ന് താക്കോല്‍ വാതിലിന്റെ താഴ് ഭാഗത്തുകൂടി നിഹാല്‍ പോലീസുകാര്‍ക്ക് കൈമാറി. അവര്‍ക്കും താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വാതില്‍ ചവിട്ടിത്തുറന്നത്. പോലീസുകാര്‍ ചവിട്ടിപ്പൊളിച്ച ഭാഗത്തുകൂടി നിഹാല്‍ മുറിക്ക് പുറത്തേക്ക് ഇറങ്ങുന്നതടക്കമുള്ള ദൃശ്യം ലൈവിലുണ്ട്. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാതില്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ‘തൊപ്പി’ സമൂഹമാധ്യമങ്ങളില്‍ തത്സമയം പങ്കവച്ചു. സ്റ്റേഷനില്‍ ഹാജരാകാമെന്ന് അറിയിച്ചിട്ടും സമ്മതിച്ചില്ലെന്നും പ്രശസ്തിക്കു വേണ്ടിയാണ് അറസ്റ്റെന്നും തൊപ്പി ആരോപിച്ചു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വളാഞ്ചേരി കോടതിയില്‍ ഹാജരാക്കും. ഹാര്‍ഡ് ഡിസ്‌ക്, കംപ്യൂട്ടര്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.കട ഉദ്ഘാടന വേദിയില്‍ അശ്ലീല പദപ്രയോഗങ്ങള്‍നടത്തിയതിനു തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്ച വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്. വളാഞ്ചേരി കോഴിക്കോട് റോഡില്‍ നവീകരണം പൂര്‍ത്തിയാക്കിയ കടയുടെ ഉദ്ഘാടനത്തിനാണ് ഇയാള്‍ എത്തിയത്. കടയുടമയ്ക്കെതിരെയും കേസെടുത്തു. ട്രോമാ കെയര്‍ വൊളന്റിയര്‍ സൈഫുദ്ദീൻ പാടമാണ് പരാതി നല്‍കിയത്. ആയിരക്കണക്കിനു കുട്ടികളാണ് യുട്യൂബറെ കാണാൻ എത്തിയിരുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6