
കവിത
രചന : സജി മാവേലിക്കര
[ശ്രീ: സജികുമാർ. ജെ]
വെറി പൂണ്ട നായ്ക്കൾ, വെറുപ്പാൽ അകന്ന്,
വിരളിയായി തീർന്ന്, വികൃതമായി നടന്ന്,
വീരനായി വിലസി, വില്ലനായി മേയുകിൽ,
വീറേറിയൊരിനം പിശാചായി മാറുന്നു..!!
ശൗര്യം കൂടിയൊരു പല്ലിൻമൂർച്ചയിൽ
കൊലതാണ്ഡവമാടി ഓരിയിടുന്നോൻ,
പൈതങ്ങൾ ജീവൻ മരണത്തിലാഴ്ത്തീ,
വേട്ടനായ്ക്കളായി തൻ വേഷ പകർച്ചയും,
കൂട്ടമായി നടന്നാ നാടെങ്ങും വിറപ്പിച്ച്,
കൂടില്ലാതെ അലയും അലസരായീതെരുവിൽ,
കൂസ്സലില്ലാതോരോ ദിക്കിലും പെറ്റു പെരുകി,
കുല ജാതകമില്ലാതെ കൂട്ടുന്നു കുലമഹിമ..!!
മനോധർമ്മമില്ലാത്തൊരു കലികാല ഭീഷണിയിൽ,
മനുഷ്യന്റെ സ്നേഹം കൊഞ്ചികേഴുന്ന വർഗ്ഗം,
മാനവനു ക്ഷണിതാവായൊരു അംഗമാകിലും,
മർത്യന്റെ മിത്രമായി മാറുന്നൊരു ജീവിതവും..!!
കാവലായിരുന്നോൻ അറുതിയിട്ടൊരിക്കൽ,
കരുതലേകിയോർക്ക് ഘാതകനായിട്ടെത്തും.!!
കാലമായി കിട്ടിയൊരു കടുത്ത വിഷ ജ്വരം,
കുത്തിയമർത്തീട്ട് മൃതിയിലാഴ്ത്തി മറയുന്നു..!!
നാടിന്റെ നായ്ക്കൾ, നമ്മൾ എറിയും നായ്ക്കൾ,
ഈ വിശേഷ നായ്ക്കൾ, നായക നായ്ക്കൾ…!!!

No Comment.