Skip to content

chithrodayamflashnews.com

November 29, 2026 3:07 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വല്യേടത്തി

വേലായുധൻ കോഴിശ്ശേരി

കവിത

സപ്തതി ഘോഷിച്ച പെങ്ങളെക്കാണുവാൻ
സ്വസ്ഥമായിന്നലെ എത്തിയ നാൾ

മുന്നേക്കർ ഹരിതകം വാസയോഗ്യം മദ്ധ്യേ
മൂന്നാളൻ പോലെയാ ബന്ധു ഗേഹം

പൊന്നിൻ കുടങ്ങളായ് വാർത്തെടുത്തു നല്ല
കുഞ്ഞുങ്ങൾ മൂന്നുള്ളൊരാ ഭഗിനി

എല്ലാവരും ദൂരെ സന്തുഷ്ട ജീവിതം
ഫുല്ല പ്രകാശത്തിൽ
വല്യേടത്തി

ദൂരെപ്പറക്കുന്ന പേരക്കിടാങ്ങളെ
ചാരെക്കയ്യുള്ളത്തിൽ നോക്കിടുമ്പോൾ

വാർദ്ധക്യം ബാധിച്ച കാലുകൾ സഞ്ചരി
ച്ചോടുന്നകത്തളം നാട്ടിൻപുറം

പൂമുഖം ദൃശ്യമായ് ചുവരിലാ ചിത്രത്തിൽ
വശ്യമായി പുഞ്ചിരി ഗോപിയേട്ടൻ

എന്നുംകുസൃതിയാണെന്നറിഞ്ഞിട്ടുമെൻ
കൂട്ടുകാരൻ പോലെയെന്തടുപ്പം!………….
……………………….

ആരോ വരുന്നുണ്ട് കാണുവാൻ കല്യാണ
യോഗമായ് ചിന്തയായ് സോദരിയാൾ

പാവാട ജംബർ പരിഷ്കൃതയല്ലാതെ
പാവുമുണ്ടിന്റെ വിശുദ്ധി പോലെ

നാട്ടിൽ തറവാട്ടിലാദ്യ പരിണയം
രാത്രിക്കല്യാണത്തിൻ യാമങ്ങളും

വീട്ടിലുള്ളോർക്കൊക്കെമാധുര്യമായെത്തും
വീട്ടുകാരൻ തന്നെ ഗോപിയേട്ടൻ

വൃശ്ചികക്കാറ്റിൽ തിരുവാതിരക്കുളി
കൊച്ചനായേറ്റം പുലർച്ചെയോട്ടം

കാണുന്ന കുന്നെല്ലാം കുമ്പിളുമായിട്ട്
ഓണക്കളത്തിനു പുവുതേടി

കൈകൊട്ടിപെണ്ണുങ്ങൾ പാട്ടുപാടുന്നതും
കാലാട്ടി തിണ്ണയിൽ നോക്കി നോക്കി

എല്ലാറ്റിനും കൂടെ കൂട്ടുന്നൊരേടത്തി
വല്ലാത്ത ദൂരം പോയ് ഭർത്തൃ ഗേഹം……..
………………

സദ്യവട്ടങ്ങളൊരുക്കി കനിഷ്ഠനെ
ഹൃദ്യമായ് വരവേറ്റു
വല്യേടത്തി

ചക്കച്ചുള പിന്നെ മാമ്പഴം സഞ്ചയി
ച്ചുച്ചയ്ക്ക് യാത്ര മടക്കവണ്ടി

ആനവണ്ടിക്കകം കേറി സ്മരണകൾ
ആ രഥ ചക്രങ്ങൾക്കൊപ്പമായി

ആറു പതിറ്റാണ്ടു മുമ്പുള്ളാരാകാലം
നേർചിത്രമായ് മനം
ബാല്യകാലം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6