ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഉന്നത വിദ്യാഭ്യാസം ആഗഹിക്കുന്നവർക്കു ല സമയമാണ് കുടുംബ സുഖം. ജന സഹകരണം ധനലാഭം കാര്യവിജയം, ഉന്മേ ഷംഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ഗൃഹനിർമ്മാണ കാര്യത്തിൽ ഏർപ്പെട്ടവർക്ക് ഉടനെ പൂർത്തികരണം നടക്കും രോഗശാന്തി, കർമ്മ വിജയം ശത്രുനാശം , ധനപരമായ നേട്ടങ്ങൾ മുതലയവയാണ് ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) വിവാഹ വിഷയം ആഗ്രഹിക്കുന്ന യുവതി യുവാക്കർക്ക് അനുകൂല അവസരoവന്ന് ചേരും പുത്രന്മാരുടെ പഠന കാര്യം കൊണ്ട് മനപ്രയാസം കർമ്മ ക്ഷിതി രോഗപീഢ- ദൂര യാത്ര ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) സന്താനങ്ങൾക്ക് ചില്ലറ അനിഷ്ട സമയമാണ്,പതന ഭയം, ബന്ധു സമാഗമം, അഗ്നിഭയം, ജന കലഹം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ആഞ്ജാ ഗുണം, കുടുംബത്തിൽ ഐക്യവും മനസ്സമാധനവും ഉണ്ടാകും സ്ഥാനലാഭം അഭിമാനം ധനലാഭം ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ധനനഷ്ടം വരാതെ ശ്രദ്ധിയ്ക്കണംകുടുംബ കലഹം മാറി കിട്ടും, മനസ്സന്തോഷo കറയുതസ്കര ശല്യം ഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) വീട്താമസ മാറ്റാനാഗ്രഹിക്കുന്നവർക്ക് കാലതാമസംവിഷാഗ്നി ഭയം ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ ധനചിലവു വർദ്ധിയ്ക്കും , ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) വ്യാപാരങ്ങളിൽ ധനനഷ്ടത്തിന് സാദ്ധ്യത സ്ഥാനപ്രാപ്തി, ജനസഹകരണം, , ദൂര യാത്ര,ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കടം കൊടുത്ത സംഖ്യ തിരിച്ച് കിട്ടും സന്തോഷം ,ഭാര്യ പുത്ര സൗഖ്യം ഇഷ്ട സിദ്ധി രാജപ്രസാദം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ തീരുമാനമാകും രാജബഹുമതി ഉദ്യോഗ ഗുണം ധനലാഭം ആരോഗ്യം ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കടബാധ്യതകൾ തീർക്കാനുള്ള ചില നിർദ്ദേശങ്ങൾ സ്വീകരിക്കാൻ നിർദ്ദേശം വരാം , ധനധാന്യവർദ്ധനവ്, ശത്രു ക്ഷയം മനസന്തോഷം ബന്ധനമുക്തിഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) തൊഴിലിൽ ശോഭിയ്ക്കും കഠിനപ്രയത്നം, കാര്യലാഭം സ്വജന സഹകരണം വർദ്ധിയ്ക്കുംഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.