പരപ്പനങ്ങാടി : കാലവർഷക്കെടുതിയും ശക്തമായ മഴയും കാരണം സ്കൂൾ കുട്ടികൾക്ക് അവധി അനുവദിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ. എഫ് .പി. ആർ മലപ്പുറം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. അടിയന്തര ഘട്ടങ്ങളിൽ ജില്ലാ മജിസ്ട്രേട്ട് കൂടിയായ കളക്ടർ അവധി പ്രഖ്യാപിക്കാനുള്ള അവസരം വിനിയോഗിക്കേണ്ടതാണെന്നും സംഘടന ആവശ്യപ്പെട്ടു. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ അവധികൾ തലേദിവസം തന്നെ പ്രഖ്യാപിക്കണം എന്നുള്ള വാർത്തയുള്ളതിനാൽ പെട്ടെന്നുള്ള അവധി പ്രഖ്യാപനം കുട്ടികൾക്ക് ബുദ്ധിമുട്ടാകുമോ എന്നുള്ള ആശങ്കയുള്ളതിനാലാണ് തീരുമാനം എടുക്കാൻ കഴിയാത്തതെന്ന് കളക്ടർ ഓഫീസിൽ നിന്നും അറിയിച്ചു. അപകടങ്ങളും മറ്റും സംഭവിച്ചു കഴിഞ്ഞിട്ട് അവധി പ്രഖ്യാപിക്കുന്നതിലും അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് അവധി പ്രഖ്യാപിക്കണം. തിരുവനന്തപുരം മന്ത്രിയുടെ ഓഫീസുമായി മറ്റും എൻ .എഫ്.പി.ആർ. ഭാരവാഹികൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.എൻ. എഫ്. പി. ആർ. സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത്, നിയാസ് അഞ്ചപ്പുര, എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ ഭരണകൂടവും തിരുവനന്തപുരവുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തര അവധി അനുവദിക്കണം എൻ എഫ് പി ആർ
No Comment.