ഓടിക്കൊണ്ടിരുന്ന ലോറിയില്‍ കെട്ടിയിരുന്ന കയര്‍ ദേഹത്ത് കുരുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. കോട്ടയം ചുങ്കം സ്വദേശി മുരളി (50) ആണ് മരിച്ചത്. പച്ചക്കറിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്.
കോട്ടയം സംക്രാന്തിയിലാണ് സംഭവം. പ്രഭാത നടത്തത്തിനിടെയാണ് മുരളിയുടെ ദേഹത്ത് കയര്‍ കുരുങ്ങിയത്. മുരളിയുമായി ലോറി കുറച്ചു ദൂരം മുന്നോട്ടു നീങ്ങി.റോഡില്‍ ഉരഞ്ഞ് മുരളിയുടെ ഒരു കാല് അറ്റു. സംഭവത്തില്‍ ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.മുരളി കയറില്‍ കുരുങ്ങിയത് അറിഞ്ഞില്ലെന്നാണ് ഡ്രൈവറും സഹായിയും പറയുന്നത്. കയര്‍ അഴിഞ്ഞുപോയത് കണ്ട് വീണ്ടും കെട്ടാനായി ഇറങ്ങിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.
No Comment.