Skip to content

chithrodayamflashnews.com

November 29, 2026 11:12 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ലോറിയില്‍ കെട്ടിയിരുന്ന കയര്‍ ദേഹത്ത് കുരുങ്ങി; മധ്യവയസ്‌കന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ കെട്ടിയിരുന്ന കയര്‍ ദേഹത്ത് കുരുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. കോട്ടയം ചുങ്കം സ്വദേശി മുരളി (50) ആണ് മരിച്ചത്. പച്ചക്കറിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്.

കോട്ടയം സംക്രാന്തിയിലാണ് സംഭവം. പ്രഭാത നടത്തത്തിനിടെയാണ് മുരളിയുടെ ദേഹത്ത് കയര്‍ കുരുങ്ങിയത്. മുരളിയുമായി ലോറി കുറച്ചു ദൂരം മുന്നോട്ടു നീങ്ങി.റോഡില്‍ ഉരഞ്ഞ് മുരളിയുടെ ഒരു കാല്‍ അറ്റു. സംഭവത്തില്‍ ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.മുരളി കയറില്‍ കുരുങ്ങിയത് അറിഞ്ഞില്ലെന്നാണ് ഡ്രൈവറും സഹായിയും പറയുന്നത്. കയര്‍ അഴിഞ്ഞുപോയത് കണ്ട് വീണ്ടും കെട്ടാനായി ഇറങ്ങിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6