ലോകത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചൂണ്ടികാട്ടി. സംസ്ഥാനത്ത് നിലവില്‍ കേസുകള്‍ കുറവാണ്. എങ്കിലും ലോകത്തിലെ കൊവിഡ് സാഹചര്യം മാറുന്നത് ഏവരും ശ്രദ്ധയോടെ കാണണം. കൊവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും സ്വയം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ റാപിഡ് റെസ്പോണ്‍സ് ടീം യോഗം ചേരുമെന്നും അദ്ദേഹം വിവരിച്ചു. ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

No Comment.