തിരുവനന്തപുരം:ബന്ധു വീട്ടിൽ വിരുന്നിനെത്തിയ നവദമ്പതികളടക്കംമൂന്നുപേർ പുഴയിൽ വീണു.ബന്ധുവായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നവദമ്പതികളെകാണാതായി. പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ പുത്തൻ വീട്ടിൽ സെയിന് ലാബുദ്ദീൻഹസീന ദമ്പതികളുടെ മകൻ അന്‍സല്‍ (23) ആണ് മരിച്ചത്. കടയ്ക്കൽ സംബ്രമംസ്വദേശി സിദ്ദിക്ക്, ഭാര്യ ആയൂർ കാരാളിക്കോണം സ്വദേശി നൗഫി എന്നിവരെയാണ്കാണാതായത്. ഇവർക്ക് വേണ്ടി രാത്രിവൈകിയും തെരച്ചിൽ നടത്തുകയാണ്.ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം. പുഴ കാണാൻ പോയവർ തിരികെ വരാത്തതിനെതുടർന്നുന്നുള്ള അന്വേഷണത്തിലാണ് അപകടം പുറത്തറിയുന്നത്. ഈ മാസം 16 ന്ആയിരുന്നു സിദ്ദിക്കിന്റെയും നൗഫിയുടേയും വിവാഹം. വൈകുന്നേരത്തോടെയാണ്ഇരുവരും അൻസിലിന്റെ വീട്ടിൽ വിരുന്നിന് എത്തിയത്.
തുടർന്ന് പുഴ കാണുന്നതിനായി പള്ളിക്കൽ പുഴയിൽ എത്തി. ദമ്പതികൾ പുഴയിൽ വീണു.അൻസിൽ ഇവരെ രക്ഷിക്കാൻശ്രമിക്കുന്നതിനിടയിൽ അപകടത്തിൽ പെട്ടു എന്നുമാണ്വിവരം. നാട്ടുകാരും ,പോലീസും, ഫയർ ഫോഴ്‌സും കാണാതായവർക്ക് വേണ്ടി രാത്രിവൈകിയും തെരച്ചിൽ നടത്തുകയാണ്. അൻസിലിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

No Comment.