Skip to content

chithrodayamflashnews.com

November 29, 2026 3:39 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സപ്ലൈകോ ഓണം ഫെയർ ഇന്നു മുതൽ

സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായുള്ള സപ്ലൈകോ ഓണം ഫെയറിന് ഇന്ന് തുടക്കം. പകൽ 3.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്‌ഘാടനം ചെയ്യും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും.

എല്ലാ ജില്ലകളിലും സപ്ലൈകോ ജില്ലാതല ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്. ഓണം ഫെയറിലും സപ്ലൈകോയുടെ വില്പന ശാലകളിലും സബ്സിഡി സാധനങ്ങൾ നൽകുന്നതിന് പുറമെ, ഓഗസ്റ്റ് 28 വരെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും ഉണ്ടായിരിക്കും. നിലവിൽ നൽകുന്ന വിലക്കുറവിനെക്കാൾ അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും വിവിധ എഫ്എംസിജി (Fast Moving Consumer Goods) ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറും ഉണ്ടായിരിക്കും. തെരഞ്ഞെടുത്ത ശബരി ഉത്പന്നങ്ങൾക്ക് 25 ശതമാനം വിലക്കുറവുണ്ട്.

മറ്റു ജില്ലകളിൽ 19ന് ഫെയറുകൾ ആരംഭിക്കും. എയർകണ്ടീഷൻ സൗകര്യത്തോടെ ജർമ്മൻ ഹാങ്ങർ ഉപയോഗിച്ചുള്ള സ്റ്റാളുകളാണ് ഓണം ഫെയറിനായി സപ്ലൈകോ ഓരോ ജില്ലയിലും ഒരുക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ജില്ലാ ഫെയറുകളിൽ സ്റ്റാൾ ഇടാനുള്ള സൗകര്യവുമുണ്ട്. ജില്ലാ ഓണം ഫെയറിനു പുറമെ ആഗസ്ത് 23 മുതൽ 28 വരെ താലൂക് തല ഫെയറുകളും നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്.

വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓണത്തിന് ഗിഫ്റ്റ് വൗച്ചർ നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട് . 500, 1000 രൂപയുടെ വൗച്ചറുകൾ ആണ് നൽകുക. ഇരുപതോ അതിലധികമോ വൗച്ചറുകൾ ഒരുമിച്ച് എടുക്കുന്ന സ്വകാര്യ കമ്പനികൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ഓരോ 20 വൗച്ചറിനും ഒരു വൗച്ചർ സൗജന്യമായി നൽകും. ഈ വൗച്ചറുകൾ ഉപയോഗിച്ച് ജീവനക്കാർക്ക് സപ്ലൈകോ വില്പനശാലകളിൽ നിന്നോ ഓണം ഫെയറുകളിൽ നിന്നോ ഇഷ്ടാനുസരണമുള്ള സബ്സിഡി ഇതര സാധനങ്ങൾ വാങ്ങാവുന്നതാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6