Skip to content

chithrodayamflashnews.com

November 28, 2026 7:08 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അവധിക്കാലം വരുന്നു ; കൂടുതല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതാത് ജില്ലകള്‍ പ്രത്യേകം യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി വരുന്നു. കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച്‌ പ്രതിരോധം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് കോവിഡ് നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ്. ആശുപത്രികളിലെ നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണവും താരതമ്യേന കുറവാണ് . എങ്കിലും രാജ്യത്തെ പുതിയ സാഹചര്യത്തില്‍ എല്ലാവരും കോവിഡ് ജാഗ്രത പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുക. പ്രായമായവരെയും, ഗുരുതര രോഗങ്ങള്‍ ഉള്ളവരെയും, കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക. അവധി ദിനങ്ങള്‍ വരാനിരിക്കെ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ഓര്‍മിപ്പിച്ചു. കോവിഡിന്റെ പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതല്‍ കോവിഡ് സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏതെങ്കിലും ജില്ലകളില്‍ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതാണ്. കൂടാതെ തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവര്‍ക്കും കോവിഡ് പരിശോധന നടത്തും. പൊതു ഇടങ്ങളില്‍ മാസ്ക് വെക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരുക. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ പ്രായമായവരോടും കുട്ടികളോടും കരുതലോടെ ഇടപെടുക. പുറത്ത് പോയി വന്നതിന് ശേഷം സോപ്പും വെള്ളവുമുപയോഗിച്ച്‌ കൈ കഴുകുന്നത് ശീലമാക്കണം. രാജ്യാന്തര തലത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ഐ.എം.എ ആശങ്ക പ്രകടിപ്പിച്ചു കോവിഡ്
പ്രോട്ടോക്കോള്‍ പാലിക്കുന്നത് തുടരണമെന്നും. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ഐഎംഎ നിര്‍ദേശിക്കുന്നു. പനി, തൊണ്ടവേദന ചുമ, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടര്‍മാരെ സമീപിക്കണമെന്നും എത്രയും വേഗം കോവിഡ് വാക്സിന്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിക്കണമെന്നും ഐഎംഎ വിശദമാക്കി.

യുഎസ്‌എ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ അഞ്ചുലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 145 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാല് കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കൊവിഡ് ഉപവകഭേദം ബിഎഫ് 7 ആണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണെന്നും ഐഎംഎഎ ചൂണ്ടിക്കാട്ടി. അതേസമയം കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല അവലോകന യോഗം ചേര്‍ന്നു. സംസ്ഥാനങ്ങള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശം നല്‍കിയേക്കുമെന്നാണ് സൂചന. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളടക്കം വരാനിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ജാഗ്രത കടുപ്പിക്കുമെന്ന സൂചന ഉണ്ടായിരിക്കുന്നത്. മാസ്ക്, സാമൂഹിക അകലം, പരിശോധന എന്നിവ നിര്‍ബന്ധമാക്കിയേക്കുമെന്നാണ് വിവരം. ചൈനയില്‍നിന്ന് എത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കിയേക്കും. വിദേശത്തുനിന്നെത്തുന്ന വിമാനയാത്രക്കാരില്‍ ഒരു ശതമാനം പേരെ റാന്‍ഡം പരിശോധനയ്ക്ക് വിധേയമാക്കാനും കേന്ദ്രം തീരുമാനിച്ചേക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6