Skip to content

chithrodayamflashnews.com

November 29, 2026 3:39 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കാമുകന്റെ വിവാ​ഹത്തലേന്ന് യുവതി വരനെയും ബന്ധുക്കളെയും ആക്രമിച്ചു.

കാമുകന്റെ വിവാ​ഹത്തലേന്ന് യുവതി വരനെയും ബന്ധുക്കളെയും ആക്രമിച്ചു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മേലേ മാന്തടത്ത് ഇന്നലെ പുലർച്ചെയാണ് സംഭവം. ഇന്നായിരുന്നു യുവാവിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. അഞ്ചു വർഷം മുമ്പ് വിവാഹമോചനം നേടിയ യുവതിയെ വിവാഹം കഴിക്കാമെന്ന് യുവാവ് വാ​ഗ്ദാനം നൽകിയിരുന്നു എന്നാണ് യുവതി വെളിപ്പെടുത്തുന്നത്. തന്നെ ഒഴിവാക്കി കാമുകൻ മറ്റൊരു വിവാഹം കഴിക്കുന്നു എന്നറിഞ്ഞ യുവതി സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേർക്കൊപ്പമെത്തിയാണ് കാമുകനെയും ബന്ധുക്കളെയും മർദ്ദിച്ചത്. സംഭവം അറിഞ്ഞതോടെ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹത്തിൽ നിന്നും വധു പിന്മാറുകയും ചെയ്തു.‌

മേലേ മാന്തടം സ്വദേശി എടപ്പാൾ തട്ടാൻപടി സ്വദേശിനിയായ യുവതിയാണ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ കാമുകനെയും ബന്ധുക്കളെയും വീടുകയറി മർദ്ദിച്ചത്. ഇരുവരും തമ്മിൽ പഠനകാലത്തുള്ള സൗഹൃദം ഒരു വർഷം മുൻപ് പുതുക്കിയതായിരുന്നു. യുവതി 5 വർഷം മുൻപ് വിവാഹമോചനം നേടിയതാണ്. വിവാഹവാഗ്ദാനം നൽകിയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി, സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേർക്കുമൊപ്പം എത്തി അക്രമം നടത്തിയത്. വരനെയടക്കം ആക്രമിച്ചതിനു പുറമേ, കല്യാണവീട്ടിലെ സാധനങ്ങളും അടിച്ചുതകർത്തെന്ന് വരന്റെ വീട്ടുകാർ പറയുന്നു.

സംഭവം വിവാദമായതോടെ വിവാഹത്തിൽനിന്ന് പിന്മാറുകയാണെന്ന് വധുവിന്റെ ബന്ധുക്കൾ അറിയിച്ചു. വിവാഹത്തിനായി ഇരുവീട്ടുകാരും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. തങ്ങളെ യുവാവിന്റെ വീട്ടുകാർ ആക്രമിച്ചെന്നു പറഞ്ഞ് യുവതിയും സഹോദരിയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരായ കണ്ടാലറിയാവുന്ന ഇരുപതോളം പേ‍ർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ആക്രമണത്തിൽ പരുക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉൾപ്പെടെ 5 പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6