Skip to content

chithrodayamflashnews.com

November 29, 2026 3:38 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; മൊയ്തീനെതിരെ നടപടികൾ ശക്തമാക്കി ഇഡി; ബാങ്ക് തട്ടിപ്പിൽ നേരിട്ട് ബന്ധം.

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നേരിട്ട് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാവ് എസ് മൊയ്തീനെതിരെ നടപടി ശക്തമാക്കി ഇഡി. മൊയ്തീനുമായി ബന്ധപ്പെട്ട 15 കോടിയുടെ ബിനാമി സ്വത്തിക്കൾ ഇഡി കണ്ടുകെട്ടി. 36 വസ്തു വകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. ബാങ്ക് തട്ടിപ്പിൽ മൊയ്തീന് നിർണായക പങ്കുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കണ്ടുകെട്ടൽ നടപടി.

കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയായ എസി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. മൊയ്തീന്റെ ബിനാമികൾ എന്ന് സംശയിക്കുന്ന മൂന്നുപേരുടേയും അക്കൗണ്ടുകളും മരവിപ്പിച്ചു. 22 മണിക്കൂർ തുടർച്ചയായ പരിശോധനയ്‌ക്ക് ശേഷമാണ് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. ബിനാമികളിൽ മൂന്ന് പേരോട് ഓഫീസിൽ ഇന്ന് ഹാജരാകാൻ നിർദ്ദേശം ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്.

22 മണിക്കൂർ നീണ്ടുനിന്ന റെയ്ഡ് ഇന്ന് പുലർച്ചെ 5 മണിക്കാണ് അവസാനിച്ചത്. രണ്ടുദിവസം മുൻപാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രിയും കുന്നംകുളം എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിലും ബിനാമികൾ എന്ന് സംശയിക്കുന്ന മൂന്നുപേരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി മിന്നൽ റെയ്ഡ് നടത്തിയത്. കോടികളുടെ ബാങ്ക് തട്ടിപ്പിൽ മൊയ്തീന് ബന്ധമുള്ളതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയാക്കലല്ല ഇഡി സംഘത്തിന്റെ ലക്ഷ്യമെന്നും സംശയത്തിന്റെ മുനയിൽ നിർത്തി വേട്ടയാടുക എന്നതാണെന്നും മൊയ്തീൻ ആരോപിച്ച്രുന്നു. കരുവന്നൂർ ബാങ്കിൽ നിന്നും മറ്റൊരു വ്യക്തിയ്‌ക്ക് വായ്പ ലഭിക്കാൻ ഞാൻ സഹായങ്ങൾ വഴിവിട്ട് സഹായങ്ങൾ ചെയ്‌തെന്ന ഇരിങ്ങാലക്കുട സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6