താനൂർ: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുൾപ്പെടുത്തി താനൂർ നിയോജക മണ്ഡലത്തിലെ 22 റോഡുകൾ നവീകരിക്കാനായി 1.5 കോടി രൂപ അനുവദിച്ചതായി കായിക, വഖഫ്, ഹജ്ജ് തിർത്ഥാടന മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു.
കാലവർഷത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ച താനാളൂർ, നിറമരുതൂർ, ഒഴൂർ, ചെറിയമുണ്ടം, പൊൻമുണ്ടം പഞ്ചായത്തുകളിലെ റോഡുകളാണ് നവീകരിക്കുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പ് വഴി വലിയ റോഡുകൾക്ക് നേരത്തെ ഫണ്ടനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ ഫണ്ടനുവദിക്കുന്നത്.
തദ്ദേശ സ്വയം ഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗമാണ് പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുക. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു.
No Comment.