Skip to content

chithrodayamflashnews.com

November 28, 2026 7:08 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദാ ഫാത്തിമയുടെ മൃതദേഹം ഖബറടക്കി

ആലപ്പുഴ: നാഗ്പൂരില്‍ മരിച്ച കേരള അണ്ടര്‍ 14 സൈക്കിള്‍ പോളോ താരം നിദാ ഫാത്തിമയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. രാവിശല ആറേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തില്‍ ഉണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി. വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് ശേഷം പതിനൊന്നുമണിക്ക് നിദ പഠിച്ച നീര്‍ക്കുന്നം ഗവ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോയ ശേഷം കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തില്‍ ഖബറടക്കി.

നിദയെ അവസാനമായി യാത്രയാക്കാന്‍ സഹപാഠികളും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകളാണ് നീര്‍ക്കുന്നം സ്‌കൂളില്‍ എത്തിയത്. മന്ത്രി പി.പ്രസാദ്, ജില്ലാ കലക്ടര്‍ തേജ് കൃഷ്ണ എന്നിവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മത്സരത്തിനായി ഈ മാസം 20ന് നാഗ്പൂരില്‍ എത്തിയ നിദ അടക്കമുള്ള സംഘത്തിന് ഭക്ഷണവും താമസവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും അധികൃതര്‍ ഒരുക്കിയിരുന്നില്ല. ഇതിനിടെയാണ് 22ന് പുലര്‍ച്ചെ ഛര്‍ദ്ദി അനുഭവപ്പെട്ട നിദ ഫാത്തിമ ആശുപത്രിയില്‍ ചികിത്സ തേടിയതും വൈകാതെ മരണമടഞ്ഞതും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6