Skip to content

chithrodayamflashnews.com

November 29, 2026 8:43 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ഒരുങ്ങുന്നത് മെഗാരക്തദാനം; പങ്കെടുക്കുന്നത് കാല്‍ ലക്ഷത്തോളം പേര്‍

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ആരാധക കൂട്ടായ്മ ഒരുക്കുന്നത് മെഗാരക്തദാനം. സെപ്തംബര്‍ 7ന് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരും അനുഭാവികളും ചേര്‍ന്ന് ഇരുപത്തയ്യായിരത്തോളം പേര്‍ക്ക് രക്തദാനം നല്‍കാനാണ് ലക്ഷ്യമിടുന്നത് മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള പതിനേഴ് രാജ്യങ്ങളിലായാണ് മെഗാ രക്തദാനം സംഘടിപ്പിക്കുന്നത്. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, അമേരിക്ക, ആസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് യുകെ, ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ, ചൈന എന്നിവിടങ്ങളിലെ താരത്തിന്റെ ആരാധക കൂട്ടായ്മയാണ് രക്തദാനത്തില്‍ അണിചേരുന്നത്. യുഎയില്‍ എല്ലാ എമിറേറ്റ്‌സുകളിലും രക്തദാനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്ത് വരികയാണെന്ന് അഹമ്മദ് ഷമീം അറിയിച്ചു.

ആഗസ്റ്റ് അവസാന ആഴ്ച തന്നെ രക്തദാനം ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു. കേരളത്തിലും രക്തദാനത്തിനുള്ള ഒരുക്കങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കേരള സ്റ്റേറ്റ് കമ്മിറ്റിയാണ് സംസ്ഥാനത്തെ രക്തദാനത്തിന് നേതൃത്വം നല്‍കുന്നത്.

കേരളത്തിലെ പതിനാല് ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലൂടെ രക്തദാനം നടത്തും. മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയില്‍ നിന്ന് ആയിരങ്ങള്‍ മെഗാരക്തദാനത്തില്‍ പങ്കാളികളാകുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുണ്‍ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6