Skip to content

chithrodayamflashnews.com

October 23, 2026 1:34 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തീക്കുനി സ്വദേശിയായ അധ്യാപകന്‍ മരിച്ചു. തീക്കുനി പൂമുഖം ടി.അഷ്‌റഫാണ് (45) മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
വെള്ളൂര്‍ കോടഞ്ചേരി എല്‍.പി സ്‌കൂള്‍ അറബിക് അധ്യാപകനായിരുന്നു അഷ്റഫ്. സ്കൂൾ വിട്ട് വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ എതിരെ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ചായിരുന്നു അപകടം. കുന്നുമ്മൽ പള്ളിക്ക് സമീപം നടന്ന അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഷ്റഫിന് സാരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അഷ്റഫ് മരണത്തിന് കീഴടങ്ങിയത്.
സാമൂഹ്യ പ്രവർത്തകനും കലാസാംസ്കാരിക പ്രവർത്തകനുമായ അഷ്റഫ് കേരള മാപ്പിള കലാ അക്കാദമി കുറ്റ്യാടി ചാപ്റ്റർ ഇശൽ കൂട്ടം കൺവീനർ കൂടിയാണ്.
മുംതാസാണ് ഭാര്യ.
അഫ് ലാഹ് ഷാദിൽ, ആദിൽ മുഹമ്മദ് എന്നിവർ മക്കളാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6