മലയാളി യുവാവിനെ കുത്തിക്കൊന്ന ബെംഗളുരു സ്വദേശിനി പിടിയിലായി. കര്‍ണാടകയിലെ ബെലഗാവി സ്വദേശിനി രേണുക ആണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം 34-കാരി ലിവിംഗ് റിലേഷനിലായിരുന്നു. മലയാളിയായ ജാവേദ് ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച അക്ഷയ നഗറിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ഇരുവരും കഴിഞ്ഞ മൂന്നര വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു. വാടക വീട്, ലോഡ്ജ്, സര്‍വീസ് അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. രണ്ടാളും തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ രേണുക, ജാവേദിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
No Comment.