Skip to content

chithrodayamflashnews.com

October 21, 2026 3:37 am

ചിന്തച്ചെരാതുകൾ

ചിന്തയുടെ ചടുലതകൾ
നടനമാടുമ്പോൾ
ചിരാതുകൾ തെളിയുന്നു
മനക്കാമ്പിൽ.

ചിത്രങ്ങളായി വന്നവയൊക്കെയും
ചിതൽപുറ്റു തിന്ന
ചിത്ര പൗർണ്ണമി
തിരകളായിത്തെളിയുന്നു .

താഴിട്ടുപൂട്ടിയതാപത്തിൻ
നിസ്വനം ഒരു തെക്കൻകാറ്റേറ്റു
താനെ തുറന്നുയെൻ മുന്നിലായി .

തമസ്സിൽ പൂത്ത
താരകങ്ങളേ നോക്കി
തനിയെ നടന്നകന്നൂ യീ
വഴിയിൽ വൃഥാ ഞാനും .

കാനനം കേറിയ ചിന്തകൾ
പൂത്തുവിടർന്നപ്പോൾ
കാട്ടാളനാം രൂപം പൂണ്ടു
പരിലസിച്ചു ഞാനും .

കദനം പോകുവാൻ
കണ്ണീരൊളിപ്പിച്ച കോമരമായി
കലി തുള്ളി നടനമാടി ഞാനും .

വികലമാം ചിന്തതൻ
അന്തരാത്മാവിൽ
മദോന്മത്തനായി
വിചിത്രമാം പ്രെഹേളികതൻ
പ്രക്ഷാളനം കൊടുമ്പിരി കൊണ്ടിരുന്നു .

വന്നവർ വന്നു കണ്ടവർ
വായ്ത്താരി കൊട്ടി പൊലിപ്പിച്ചു
വാക്കിനാൽ കല്ലെറിഞ്ഞു
മുദ്ര കുത്തുന്നു “ഇവൻ ഭ്രാ ന്തൻ.”

ചിന്തകൾ ചടുല നടനമാ ടിയവൻ ചി രി ക്കുന്നു
ചിരാതുകൾ മിന്നി ത്തെളിയും പോലെ
ചഞ്ചലമാമീ ഭൂതലത്തിൽ എന്നെന്നും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6