Skip to content

chithrodayamflashnews.com

Asnap 1409

കേരളോത്സവം ഒക്ടോബര്‍ ഒന്ന് മുതല്‍

ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെ സംസ്ഥാനത്ത് വിവിധ തലങ്ങളിലായി കേരളോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചായത്ത് തലത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 15 വരെയും നഗരസഭകളിലും കോര്‍പറേഷനുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും 16 മുതല്‍ 31 വരെയുമാണ് പരിപാടി നടത്തേണ്ടത്.

ജില്ലാ പഞ്ചായത്ത് തലത്തിലെ കേരളോത്സവം നവംബര്‍ 1 മുതല്‍ 15 വരെയാണ്. സംസ്ഥാന തല കേരളോത്സവം നവംബര്‍ 16നും 30നും ഇടയില്‍ നടത്തും. നേരത്തെ, ഓഗസ്റ്റ് 25 മുതല്‍ കേരളോത്സവം നടത്താന്‍ ഓഗസ്റ്റ് 26ന് ഉത്തരവിറക്കിയത് വീഴ്ചയാണെന്ന് വ്യക്തമായതോടെ ആണ് തിരുത്തി ഉത്തരവിറക്കിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6