Skip to content

chithrodayamflashnews.com

Asnap 1409

മാസപ്പടി കേസിലെ ഹര്‍ജിക്കാരനും പൊതുപ്രവര്‍ത്തകനുമായ ഗിരീഷ് ബാബു മരിച്ച നിലയില്‍

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി പൊതുതാല്‍പര്യ ഹര്‍ജികളിലൂടെ ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ച നിലയില്‍. കളമശേരിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തോടൊപ്പമായിരുന്നു ഇവിടെ താമസം. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള ഗിരീഷ് ചികിത്സയിലായിരുന്നു എന്നാണ് വിവരം. പൊലീസ് വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

പാലാരിവട്ടം അഴിമതി, വീണാ വിജയനെതിരായ മാസപ്പടി കേസ് എന്നിവയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ഹര്‍ജി നല്‍കിയിട്ടുണ്ട്. നിലവില്‍ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി കോടതി തള്ളിയിരുന്നു. പിന്നീട് ഗിരീഷ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6