പാഠ്യപദ്ധതി കരട് ചട്ടക്കൂട് വ്യാഴാഴ്ച അടുത്ത അക്കാദമിക വർഷം മുതൽ അഞ്ച് ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഒന്ന് , മൂന്ന്, അഞ്ച് ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ അടുത്ത അക്കാദമിക വർഷം സ്‌കൂളുകളിൽ എത്തിക്കാനാണ് ശ്രമമമെന്നും ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചിട്ട് 15 വർഷം പിന്നിടുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ജനകീയമായ ചർച്ചകളും കുട്ടികളുടെ ചർച്ചകളും,പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനിർത്തിയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നത്.
അടുത്ത അധ്യയനവർഷം അഞ്ച് ക്ലാസുകളിൽ പുതിയ പുസ്തകങ്ങൾ
No Comment.