25 കോടി കോഴിക്കോട് വിറ്റ ടിക്കറ്റിന്നമ്പര്‍ TE 230662
തിരുവനന്തപുരം ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. കോഴിക്കോട് ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്.
25 കോടി രൂപയാണ് ഒന്നാംസമ്മാനം. 5,34,000 സമ്മാനങ്ങളാണ് ഇത്തവണ നല്‍കുന്നത്. രണ്ടാംസമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക് ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ചൊവ്വാഴ്ച വരെ 74,30,000 ടിക്കറ്റുകള്‍ വിറ്റു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 11 ലക്ഷം ടിക്കറ്റുകള്‍ അധികമായി വിറ്റു. 85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയില്‍ മുമ്പില്‍. അവിടെ 2,81000 ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു.
No Comment.