പാലക്കാട്: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ അടിച്ചത് TE 230662 എന്ന നമ്പറിനാണ്. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജന്‍സി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാഗ്യസമ്മാനം നേടിയത്. ബാവ ഏജന്‍സിയുടെ വാളയാറിലെ കടയില്‍ നിന്നാണ് ലോട്ടറി വിറ്റത്. തമിഴ്‌നാട് നടരാജന്‍ എന്നയാള്‍ക്കാണ് ലോട്ടറി വിറ്റത് എന്നാണ് വില്‍പ്പനക്കാരന്‍ നല്‍കുന്ന വിവരം. ഇയാളുടെ സ്ഥലം ഏതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. നടരാജന്‍ വാങ്ങിയ പത്ത് ടിക്കറ്റുകളില്‍ ഒന്നിനാണ് ബമ്പര്‍ അടിച്ചത്. നാല് ദിവസം മുന്‍പാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്.
ലോട്ടറി വിറ്റത് വാളയാറില്‍ ഭാഗ്യവാന്‍ തമിഴ്‌നാട്ടിലോ?
No Comment.