Skip to content

chithrodayamflashnews.com

Asnap 1409

25 കോടി ഓണം ബമ്പർ 4 പേര്‍ പങ്കിടും; ഭാഗ്യവാന്മാരെ കണ്ടെത്തി, എല്ലാവരും തമിഴ്നാട് സ്വദേശികള്‍

25 കോടിയുടെ രൂപയുടെ ഓണം ബംബർ അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്കെന്ന് വിവരം. നാല് പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തത് എന്നാണ് ലഭിക്കുന്ന സൂചന. നടരാജൻ എന്നയാളാണ് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്

നാളെ സത്യമംഗലത്തിന് സമീപം പുളിയം പട്ടിയിലെ എസ്ബിഐ ബാങ്കിൽ ടിക്കറ്റ് കൈമാറുമെന്ന് നടരാജന്‍റെ സുഹൃത്ത് പാണ്ഡ്യരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടിക്കറ്റിപ്പോള്‍ കുപ്പുസ്വാമി എന്നയാളുടെ പക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം 15നാണ് അന്നൂർ സ്വദേശി നടരാജൻ വാളയാറിലെ ബാവ ഏജൻസിയിൽ നിന്ന് 10 ഓണം ബംബർ ടിക്കറ്റുകൾ വാങ്ങിയത്. ഈ ടിക്കറ്റുകൾ നടരാജൻ മറിച്ചു വിറ്റോ? അതോ സ്വയം സൂക്ഷിച്ചോ? എന്നിങ്ങനെ പല പല ചോദ്യങ്ങള്‍ക്കാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്. നടരാജൻ ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ബാവ ലോട്ടറി ഏജൻസിക്കാരും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6