Skip to content

chithrodayamflashnews.com

November 29, 2026 10:58 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

അമിത വേഗതയിൽ ബസ് ഓടിച്ചു: യാത്രക്കാരുടെ പരാതിയിൽ ബസ് പിടികൂടി

കോട്ടക്കൽ:ബസിന്റെ അമിതവേഗതക്കെതിരെ യാത്രക്കാരുടെ സമയോചിത ഇടപെടളില്‍ ഡ്രൈവര്‍ക്കെതിരെ തല്‍സമയ നടപടി. കോഴിക്കോട്‌ നിന്ന്‌ തൃശൂരിലേക്ക്‌ പോകുന്ന ബ്ലൂ റേ എന്ന ലിമിറ്റഡ്‌ സേ്‌റ്റാപ്പ്‌ ബസ്‌ കോഴിക്കോട്‌ നിന്ന്‌ യാത്ര ആരംഭിച്ചത്‌ മുതല്‍ അമിത വേഗതയിലും അപകടകരമായ രീതിയിലും ആയിരുന്നുവെന്ന്‌ യാത്രക്കാര്‍.

സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പലതവണ അമിതവേഗത കുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ കേട്ടഭാവം പോലും കാണിച്ചില്ല. തുടര്‍ന്ന്‌ പല യാത്രക്കാരും കക്കാട്‌ എത്തുന്നതിനു മുന്‍പ്‌ തലപ്പാറ, കൊളപ്പുറം സേ്‌റ്റാപ്പുകളില്‍ ഇറങ്ങുകയായിരുന്നു. പരിഭ്രാന്തരായി പാതിവഴിയില്‍ ഇറങ്ങിയ ചില സ്‌ത്രീകള്‍ മലപ്പുറം ആര്‍.ടി.ഒ. യെ ഫോണില്‍ വിളിച്ച്‌ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്‌ എന്‍ഫോഴ്‌സ്മെന്റ്‌ വിഭാഗം കണ്‍ട്രോള്‍ റൂം പരാതി ഉടനടി തിരൂരങ്ങാടി സ്‌ക്വാഡിന്‌ കൈമാറി.

തുടർന്ന് എ.എം.വി.ഐമാരുടെ നേതൃത്വത്തില്‍ ബസിനെ പിന്തുടര്‍ന്ന്‌ ചങ്കുവെട്ടിയില്‍ ബസ്സിനെ പിടികൂടുകയും കേസെടുക്കുകയും ചെയ്‌തു. മനുഷ്യജീവന്‌ ഭീഷണിയാകുന്ന തരത്തില്‍ അമിതവേഗതയിലും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനും അപകടകരമായ രീതിയില്‍ മറ്റു വാഹനങ്ങളെ മറികടന്നതിനും ഡ്രൈവറുടെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പരാതി ലഭിച്ചയുടന്‍ തന്നെ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുകയും ആവശ്യമായ നടപടികളെടുക്കുകയും ചെയ്‌ത മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്‌ഥരെ യാത്രക്കാര്‍ അഭിനന്ദിച്ചു. ശ്വാസമടക്കിപ്പിടിച്ചായിരുന്നു തങ്ങള്‍ ബസില്‍ ഇരുന്നിരുന്നതെന്നും ഉദ്യോഗസ്‌ഥരെത്തിയപ്പോഴാണ് ആശ്വാസമയതെന്നും യാത്രക്കാർ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6