Skip to content

chithrodayamflashnews.com

Asnap 1409

നബിദിനം: സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സെപ്തംബർ 28 നാണ് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചത്.

സെപ്തംബർ 27 നായിരുന്നു നബിദിനത്തിന്റെ പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെപ്തംബർ 28-ന് പൊതുഅവധി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൊണ്ടോട്ടി എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം കത്ത് നൽകിയിരുന്നു. മാസപ്പിറവി കാണാത്തതിനാൽ നബിദിനം സെപ്റ്റംബർ 28-ന് തീരുമാനിച്ച സാഹചര്യത്തിലാണ് പൊതു അവധി ഈ ദിവസത്തേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6