Skip to content

chithrodayamflashnews.com

October 21, 2026 9:46 am

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പി.എഫ്.ഐ) ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളില്‍ എൻസ്ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി.

മലപ്പുറം ജില്ലയില്‍ മഞ്ചേരി, അരീക്കോട്, മലപ്പുറം, കൊണ്ടോട്ടി, കൊളത്തൂര്‍ സ്റ്റേഷൻ പരിധികളിലെ എട്ടിടങ്ങളിലാണ് പരിശോധന നടന്നത്. രാവിലെ ആറോടെ തുടങ്ങിയ പരിശോധന വൈകീട്ട് വരെ നീണ്ടു. പരിശോധനയുടെ ഭാഗമായി മലപ്പുറം നഗരത്തിലടക്കം സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.പി.എഫ്.ഐ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളുടെ ഭാഗമായാണ് റെയ്ഡ് നടന്നത്. കേരള പൊലീസിന്റെയും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു റെയ്ഡ്. മഞ്ചേരി പരിധിയില്‍ രണ്ടിടങ്ങളിലായാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്. മങ്കട പഞ്ചായത്ത് അസി. എൻജിനീയര്‍ മഞ്ചേരി പാലക്കുളം തടവള്ളി തയ്യില്‍ അബ്ദുല്‍ ജലീല്‍, പുല്‍പറ്റ ഷാപ്പിൻകുന്ന് മണ്ണേത്തൊടി പള്ളിയാളി ഹംസ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഇരുവീടുകളില്‍നിന്ന് ഏതാനും രേഖകള്‍ കസ്റ്റഡിയിലെടുത്തു.അരീക്കോട്ട് മൂന്നുപേരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. കൊഴക്കോട്ടൂര്‍ കൊടപ്പത്തൂര്‍ അബൂബക്കര്‍, മൂര്‍ക്കനാട് സ്വദേശിയായ അധ്യാപകൻ നൂറുല്‍ അമീൻ, എളയൂര്‍ സ്വദേശി ഹനീഫ എന്നിവരുടെ വീടുകളിലാണിത്. നൂറുല്‍ അമീന്റെ വീട്ടില്‍ നടന്ന പരിശോധനയില്‍ മൊബൈല്‍ ഫോണും ആധാരവും പിടികൂടി. ഹനീഫയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണുകളും ഒരുപുസ്തകവും പിടികൂടി. ഇദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ല. അബൂബക്കറിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.മലപ്പുറം കോഡൂര്‍ സ്വദേശിയും അധ്യാപകനുമായ അബ്ദുല്‍ അസീസ്, കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി റഫീഖ്, വെങ്ങാട് സ്വദേശി ഹൈദര്‍ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. ഇവിടങ്ങളില്‍നിന്ന് മൊഴി രേഖപ്പെടുത്തി ചില രേഖകള്‍ കൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6