Skip to content

chithrodayamflashnews.com

October 21, 2026 9:47 am

വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 19 ലക്ഷം തട്ടിയെടുത്തത് അസം സ്വദേശി

കോഴിക്കോട് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 19 ലക്ഷം രൂപ തട്ടിയതിന് പിന്നില്‍ അസംകാരനെന്ന് പൊലിസ്. മീഞ്ചന്ത സ്വദേശി പി.കെ. ഫാത്തിമ 6 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അന്വേഷണസംഘം അസമിലേയ്ക്ക് തിരിക്കും.

ജൂലൈ 24നും സെപ്റ്റംബര്‍ 19നും ഇടയിലാണ് പല തവണയായി പി.കെ. ഫാത്തിമയുടെ അക്കൗണ്ടില്‍ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്തത്. വീട്ടമ്മ ആറ് വര്‍ഷം മുമ്പ് ഉപയോഗിച്ച ഫോണ്‍ നമ്പറുമായാണ് അക്കൗണ്ട് ബന്ധിപ്പിച്ചിരുന്നത്. ഫോണ്‍ നമ്പര്‍ മാറ്റാന്‍ ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും നമ്പര്‍ മാറ്റിയിരുന്നില്ല. ഇതാണ് തട്ടിപ്പിന് വഴിവച്ചത്. അസം പൊലിസുമായി ബന്ധപ്പെട്ട് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പന്നിയങ്കര പൊലിസ് അസമിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കും. തട്ടിപ്പിന് പിന്നില്‍ ഒന്നിലധികം പേരുണ്ടാകാനാണ് സാധ്യത. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കും. ചെറൂട്ടി റോഡിലെ യൂണിയന്‍ ബാങ്ക് ശാഖയിലാണ് അക്കൗണ്ട്. തട്ടിപ്പ് നടന്ന് ദിവസങ്ങളായിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന കാര്യത്തില്‍ ബാങ്കിന് വ്യക്തതയില്ല. ഇക്കാര്യത്തില്‍ ബാങ്ക് ആഭ്യന്തര അന്വേഷണം  പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതികവിദഗ്ധരുടെ സംഘം അക്കൗണ്ട് വിവരങ്ങളടക്കം വിശകലനം ചെയ്ത് പരിശോധന നടത്തുകയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6