Skip to content

chithrodayamflashnews.com

Asnap 1409

ബഹുഭാര്യത്വം നിരോധിക്കും, ലിവ് ഇൻ ബന്ധത്തിനു രജിസ്ട്രേഷൻ; ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് അടുത്ത ആഴ്ചയോടെ

ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് അടുത്ത ആഴ്ചയോടെ നടപ്പാക്കുമെന്ന് റിപ്പോർട്ട്. ദീപാവലിക്ക് ശേഷം നടക്കുന്ന ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ബിൽ പാസാക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ബഹുഭാര്യത്വം പൂർണമായി നിരോധിക്കണമെന്ന് കരട് ബില്ലിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലിവ് ഇൻ ബന്ധം ആവാം. പക്ഷേ, ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ രജിസ്റ്റർ ചെയ്യണമെന്നും കരട് ബില്ലിലുണ്ട്.

അതേസമയം, ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറിയിരുന്നു. ഇക്കൊല്ലം ഓഗസ്റ്റിലാണ് പ്രമേയം പാസാക്കിയത്. ഭരണഘടനയിലുള്ള സിവിൽ കോഡല്ല സംഘപരിവാറിന്റെ മനസിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6