Skip to content

chithrodayamflashnews.com

Asnap 1409

മാലിന്യ മുക്തം നവകേരളം മെഗാ സൈക്കിൾ റാലി സംഘടിപ്പിച്ചു…

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ നിർമാർജ്ജനത്തിന്റെയും ശുചിത്വ പരിപാലനത്തിന്റെയും കാർബൺ ന്യൂട്രൽ മലപ്പുറം എന്ന ലക്ഷ്യത്തിന്റെയും പ്രധാന്യത്തെ കുറിച്ചുള്ള സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള RGSA ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ വിവിധ സൈക്കിൾ ക്ലബ്ബ്കളുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ ചെമ്മാട് നിന്നും പുറപ്പെട്ട സൈക്ലിങ് ടീമിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ഓഫിസ് പരിസരത്ത് സ്വീകരണം നൽകി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ചടങ്ങ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു RGSA ബ്ലോക്ക് കോർഡിനേറ്റർ ശാഹിന തറയിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് സ്തിരം സമിതി അദ്ധ്യക്ഷ സഫിയ ” മെമ്പർമാരായ AP അസീസ് ” Pk അബ്ദു റഷീദ് . എന്നിവർ പരിപാടിക്ക് ആശംസ പറഞ്ഞു

മലപ്പുറം ജില്ലാ കളക്ടർ ശ്രീ വി. ആർ വിനോദ് അണിചേർന്ന റാലി 170 ലധികം സൈക്കിൾ റൈഡർമാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും ആരംഭിച്ച് മലപ്പുറം എം എസ്. പി പരിസരത്ത് ഒത്തു ചേർന്ന് മെഗാ റാലിയായി മലപ്പുറം കിഴക്കേത്തലയിൽ സമാപിച്ചു.

സമാപന സമ്മേളനം ജില്ലാ കളക്ടർ വി. ആർ. വിനോദ് ഉത്ഘാടനം ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6