Skip to content

chithrodayamflashnews.com

November 29, 2026 2:29 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പൂജാ ബമ്പർ കോടിപതിയെ ഇന്ന്‌ അറിയാം; ഒന്നാം സമ്മാനം 12 കോടി

തിരുവനന്തപുരം: പൂജാ ബമ്പർ കോടിപതിയെ നാളെ ബുധനാഴ്ച അറിയാം. 12 കോടിയാണ് ഒന്നാം സമ്മാനം. വരെ 31 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. നറുക്കെടുപ്പ് അടുത്തിരിക്കെ ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്നും ലോട്ടറി വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

12 കോടിയുടെ ആ മഹാഭാഗ്യം ആർക്കെന്ന കാത്തിരിപ്പിലാണ് കേരളം. ഒന്നാം സമ്മാനം സ്വന്തമാവുന്നത് ഒരു ഭാഗ്യവാനോ ഭാഗ്യവതിക്കോ? അതോ ഷെയറിട്ട് ടിക്കറ്റ് വാങ്ങുന്ന സൗഹൃദങ്ങള്‍ക്കോ? ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ഭാഗ്യാന്വേഷികൾ. തലവര മാറ്റുന്ന പൂജ ബംബർ ഫലം അറിയാൻ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്.

മുന്‍ വര്‍ഷം 10 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം ഇക്കുറി 12 കോടി ആക്കി ഉയര്‍ത്തി പുതിയ സമ്മാന ഘടനയുമായാണ് പൂജാ ബംബർ ഇത്തവണ ജനങ്ങളിൽ എത്തിയത്. ഒന്നാം സമ്മാന വിജയിക്കൊപ്പം ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുപ്പ് സൃഷ്ടിക്കുന്നത് രണ്ടാം സമ്മാനാർഹരാകുന്ന നാല് കോടിപതികളെക്കൂടിയാണ്. 10 ലക്ഷം വീതം സമ്മാനം നൽകി പത്ത് പേരെ ലക്ഷാധിപതികളാക്കുന്ന മൂന്നാം സമ്മാനം. അഞ്ച് പരമ്പരകൾക്ക് മൂന്നു ലക്ഷം വീതം നൽകുന്ന നാലാം സമ്മാനം. അഞ്ചാം സമ്മാനമായി അഞ്ച് പരമ്പരകൾക്ക് രണ്ടു ലക്ഷം വീതവും നൽകുന്ന വിധത്തിലാണ് സമ്മാനഘടന.

പുതിയ സമ്മാന ഘടനക്ക് ലഭിച്ച സ്വീകാര്യത വ്യക്തമാക്കി ടിക്കറ്റ് വിൽപനയും കുതിക്കുകയാണ്. 16-ാം തീയതി വരെയുള്ള കണക്ക് പ്രകാരം മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം ടിക്കറ്റുകളാണ് വിറ്റുപോയത്. ഭാഗ്യക്കുറി വിൽപ്പന ഏജന്റുമാരും കച്ചവടക്കാരും വഴി നേരിട്ടാണ് വിൽപ്പന. അതിനാൽ നറുക്കെടുപ്പ് അടുത്തിരിക്കെ വ്യാജ ടിക്കറ്റുകളിൽ വഞ്ചിതരാകരുതെന്നും ലോട്ടറി വകുപ്പ് നിർദേശിക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.
[4:03 am, 22/11/2023] Suku: ഇന്ന്‌

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6