Skip to content

chithrodayamflashnews.com

November 29, 2026 2:29 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

നവകേരളസദസ്സിന് ഒരുങ്ങി പെരിന്തൽമണ്ണ 7000 പേർക്ക്‌ ഇരിക്കാവുന്ന പന്തലും 23 കൗണ്ടറുകളും റെഡിയായി

പെരിന്തൽമണ്ണ : നവകേരള സദസ്സിന് പെരിന്തൽമണ്ണ ഒരുങ്ങി. 30-ന് രാവിലെ ഒൻപതിന് പൊന്ന്യാകുർശി ശിഫ കൺവെൻഷൻ സെന്ററിൽ പ്രഭാത സദസ്സ് നടക്കും. പെരിന്തൽമണ്ണ, മങ്കട, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക|മണ്ഡലങ്ങളിൽ നിന്നുള്ള ഇരുനൂറ്റൻപതോളം ക്ഷണിക്കപ്പെട്ടവരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. ഇവരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഭാതഭക്ഷണം കഴിക്കും.തുടർന്നുള്ള സദസ്സിൽ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കും. വൈകീട്ട് ആറിനാണ് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നവകേരളസദസ്സ്. ഏഴായിരം പേർക്കിരിക്കാവുന്ന പന്തൽ സജ്ജമായിട്ടുണ്ട്. ജനത്തിന് പരാതികൾ സമർപ്പിക്കുന്നതിനായി 23 കൗണ്ടറുകളുമുണ്ടാകും. ഇവയിൽ വൈകീട്ട് മൂന്നുമുതൽ പരാതികൾ നൽകാം. അംഗപരിമിതർ, പ്രായമായവർ, വനിതകൾ എന്നിവർക്കായി ഓരോ പ്രത്യേക കൗണ്ടറുകളുമുണ്ട്. പരാതികൾക്ക് രസീത് നൽകും.

സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുഭാഗത്തെ മൂന്നു വഴികളിലൂടെയാണ് പൊതുജനത്തിന് പ്രവേശനം. ഗതാഗത ക്രമീകരണമുണ്ടാകും. വൈകീട്ട് മൂന്നുമുതൽ കലാപരിപാടികളുണ്ടാകും. ഇരുപതിനായിരത്തോളംപേർ സദസ്സിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തലെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ഊട്ടി റോഡ് മുഴുവനായും വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയും ട്രാഫിക് ജങ്ഷനിലെ ഹൈടെക് ഷോപ്പിങ് കോംപ്ലക്‌സ് അലങ്കരിക്കാൻ വ്യാപാരി വ്യവസായി സമിതിയും മുന്നോട്ടു വന്നിട്ടുണ്ട്.
നവകേരളസദസ്സിൽ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ആദ്യത്തേത് ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസാണ്. 29-ന് വൈകീട്ട് പെരിന്തൽമണ്ണയിലെത്തുന്ന മുഖ്യമന്ത്രി, മന്ത്രിമാർ, സ്റ്റാഫ്‌ അംഗങ്ങൾ തുടങ്ങി എൺപതോളം പേർക്കുള്ള താമസ സൗകര്യം പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിലും നഗരത്തിലെ നാലു ഹോട്ടലുകളിലുമായി സജ്ജമാക്കിയിട്ടുണ്ട്.
സംഘാടകസമിതി ചെയർമാൻ വി. ശശികുമാർ, വൈസ് ചെയർമാൻമാരായ ഇ. രാജേഷ്, കെ. ശ്യാം പ്രസാദ്, തഹസിൽദാർ പി.എം. മായ, പെരിന്തൽമണ്ണ മണ്ഡലം നോഡൽ ഓഫീസറും ജില്ലാ വനിതാ ശിശു സംരക്ഷണ ഓഫീസറുമായ കെ.വി. ആശാമോൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നവകേരളസദസ്സിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ ‘ഓടാം ഒരുമിക്കാം നവകേരളത്തോടൊപ്പം’ എന്ന സന്ദേശവുമായി മിനി മാരത്തൺ നടത്തി. മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം ഫ്ളാഗ്ഓഫ് ചെയ്തു. സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാരത്തണിൽ നാനൂറോളംപേർ പങ്കെടുത്തു. ടൗൺ സ്‌ക്വയറിൽ തുടങ്ങി അഞ്ചുകിലോമീറ്റർ നഗരം ചുറ്റി ടൗൺ സ്‌ക്വയറിൽ സമാപിച്ചു. പങ്കെടുത്തവർക്കെല്ലാം മെഡലുകൾ നൽകി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6