Skip to content

chithrodayamflashnews.com

October 21, 2026 3:37 am

തിരികേ നടക്കണം

കവിത

തിരികേ നടക്കണം

രചന

വിനീത് വിശ്വദേവ്.

 

ഓർമ്മതൻ താളുകളിലേ
വരികളിലെൻ സ്വപ്നങ്ങളെ തേടി
തിരികെയൊന്നു നടക്കണം
ആ വഴിയേയിനിയൊന്നു നടക്കണം.

പുഞ്ചിരിതൂകി കടന്നുപോയൊരാ
സ്വപ്നങ്ങളെ ചികഞ്ഞൊന്നു നടക്കണം.
വേഷപ്പകർച്ചകളാടിയ നടവഴികളേ തേടി
തിരികെയൊന്നു നടക്കണം.

കാതങ്ങൾ താണ്ടുവാനിനിയുമൊരുപാട്
വീഥികൾ തേടി നടക്കണം.
മാറ്റങ്ങളറിയണം എന്നിലേക്കുവന്ന
മാറ്റങ്ങൾ തൻ വീഥികൾ തേടി
തിരികെയൊന്നു നടക്കണം.

കർമ്മങ്ങൾ ചെയ്ത വീഥികൾ പലതുണ്ട്
ബന്ധനങ്ങളാക്കിയ വീഥികൾ തേടണം.
കാലത്തിൻ കുത്തൊഴുക്കിൽ പോയ
വഴികൾ തേടിയിനിയൊന്നു തിരികേ നടക്കണം.
വന്ന വഴിയേയിനിയൊന്നു തിരികേ നടക്കണം.

സ്നേഹപൂർവ്വം
വിനീത് വിശ്വദേവ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6