Skip to content

chithrodayamflashnews.com

May 6, 2026 11:07 pm
Asnap 1409

മണ്ഡലപൂജ

 

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

 

കവിത

മണ്ഡലപൂജ

രചന
ഗിരിജൻ ആചാരി തോന്നല്ലൂർ

 

മണ്ഡല പൂജയ്ക്ക്
തിരുനട തുറന്നൂ
ശരണം വിളിയുടെ
അകമ്പടിയാലേ..(2)
ശബരിഗിരീശ്വരാ
നിൻപാദപത്മങ്ങൾ
അടിയങ്ങൾക്കെന്നും
ആശ്രയം ദേവാ….(2)

(മണ്ഡല….)

ധനുമാസ കുളിരിൽ
കുളിച്ചൊരുങ്ങി പ്രകൃതി
സാമവേദപ്പൊരുൾ
അയ്യനയ്യപ്പന്റെ
തിരുനാമ കീർത്തനം
പാടിടുവാൻ….(2)
സാക്ഷാൽ കലിയുഗവരദനേ
വന്ദിച്ചിടാൻ….
സ്വാമി ശരണം അയ്യപ്പാ…
ശരണം ശരണം അയ്യപ്പാ….

(മണ്ഡല…)

അനവദ്യസുന്ദര ആലയം തേടി
ഭക്തജനങ്ങൾ അണയുമ്പോൾ… (2)
ഇരുകരം നീട്ടി
കൈപിടിച്ചയ്യൻ
അനുഗ്രഹവർഷം
ചൊരിയുമ്പോൾ
നാവിലുണരുന്നു
മന്ത്രധ്വനിയായ്…
സ്വാമി ശരണം അയ്യപ്പാ…
ശരണം ശരണം
അയ്യപ്പാ….

(മണ്ഡല….)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6