
കവിത
മൗനനൊമ്പരം
രചന
വിനീത് വിശ്വദേവ്.
മൗനം പൂത്ത താഴ്‌വരയിൽ
ഏകാന്തത നിഴലാട്ടം നടത്തുന്നു.
ഓർമ്മതൻ നിലാച്ചില്ലയിലോടി
മറയുന്നു കളിവഞ്ചികൾ.
താനേ പൂവിട്ടരാമത്തിൽ
ഋതുക്കൾ പോയ്മറഞ്ഞിരുന്നു.
മഴമുകിലിനെ കാത്തിരുന്ന വേഴാമ്പലായി
മനതാരിൽ മാരിവില്ല് ചേർത്തിരുന്നു ഞാനും.
വ്രണപ്പെടുത്തിയ വാക്കുകൾ
വാചാലതയെ തുന്നിക്കെട്ടിയ മൗനമായി
വ്യഥയിലാണ്ടുപോയി ഞാനും.
നീണ്ടുപോയി ദൂരങ്ങൾ
വാക്കിനും മൗനത്തിനുമിടയിലായി.
കാലക്കെടുതിയിൽ കറങ്ങുന്ന ചക്രങ്ങളായി
കൈയ്യിലിരുന്ന ഘടികാര നിമിഷങ്ങൾ.
കരഞ്ഞുതീർന്ന ദിനങ്ങൾ കോർത്തൊരു
കണക്കുപുസ്തകമുണ്ടാക്കി ഞാനുമെൻ
മൗനനൊമ്പരങ്ങളാൽ.
സ്നേഹപൂർവ്വം
വിനീത് വിശ്വദേവ്.
No Comment.