
കവിത
പ്രിയമുള്ള ഡിസംബർ
രചന
സൗമ്യ കല്ലറ
പ്രിയമുള്ളൊരാ ഡിസംബർ
എന്നെ തനിച്ചാക്കി നീ
പോകയാണോ,
മഞ്ഞണിഞ്ഞൊരാ
നിൻ പ്രഭാതങ്ങൾ
പുഞ്ചിരി പൊഴിച്ചിടുമ്പോൾ
കുളിരുള്ള കിനാക്കൾ
വന്നെന്നെ മൂടിടുന്നു.
മഞ്ഞ്പൂത്ത താഴ്‌വാരത്തിൽ
നിനക്കായി ഞാൻ കാത്തിരിക്കുമ്പോൾ
പ്രിയമുള്ളൊരാ ഡിസംബറേ
നിന്നെ പിരിയാനെനിക്കാകു കില്ല.
സുന്ദരീ നീയെന്റെ ഡിസംബർ,
സങ്കടതീയിലെ പെരുമഴയായി
എന്നെ നനച്ചിടുമ്പോൾ
നഷ്ടവസന്തമാണെൻ ഡിസംബർ
എന്നെന്നെയാരോ
ഓർമ്മപ്പെടുത്തിടുന്നു.
പ്രേമാർദ്രമാം നിൻ കണ്ണുകൾ
യാത്ര ചോദിച്ചിടുമ്പോൾ ഏകാന്തമാം എന്നോർമ്മ തൻ വീഥിയിൽ ഇനിയെന്ന് കാണും നമ്മൾ.
പ്രിയ ഡിസംബർ,
നുള്ളി നോവിക്കാതെ
നിന്നോർമ്മകൾ
തുളസികതിരായി
നെഞ്ചോട്
ചേർത്തിടുമ്പോൾ
പുതു വർഷത്തിൻ സൗരഭ്യമായി ലജ്ജാവതിയായി നീയെത്തിടുമോ
നീയെത്തിടുമോ

No Comment.