

തിഥിയൊന്നു നോക്കാതെ വരുന്നവനായി
പണിയുന്നു മുറികൾ വൃഥാ.
അണിയാത്ത തുണികളൊരുമുറി
കോണിലായൊരുങ്ങുന്നൊരതിഥിക്കായി.
തിളങ്ങുന്ന പാത്രങ്ങളൊരുങ്ങുന്നൊരാ
അടുക്കളയകങ്ങളിൽ
വരുമെന്നു നിനയ്ക്കുന്നോരഥിതിക്കു
വിരുന്നൊരുക്കുവാൻ വേണ്ടി.
അകലേന്നു വരുമെന്നു കരുതി
കാത്തുവെയ്ക്കുന്നു
കരിയാത്ത കരുണയുടെ പറ്റുകൾ.
കാത്തിരുന്നു മുഷിഞ്ഞവ
കേടുവരുത്തിക്കളയുന്നു വൃഥാ.
വിരുന്നൊന്നു പോകാതെ
വരവൊന്നു കാത്തിരിക്കുന്നു
വരാത്തയതിഥിക്കായിനിയും
വരാത്തയതിഥിക്കായിനിയും നാം വൃഥാ.

സ്നേഹപൂർവ്വം
വിനീത് വിശ്വദേവ്.
No Comment.