Skip to content

chithrodayamflashnews.com

May 6, 2026 11:07 pm
Asnap 1409

ഹരിഹരപുണ്യം

 

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

 

പമ്പാനദിതീരത്തൊരു
പൈതൽ പിറന്നു പണ്ട്
പനിമതിതൂകിടും
ശോഭയോടെ…(2)
പന്തളത്തരചൻ
എടുത്തുവളർത്തി
മണികണ്ഠനെന്നുള്ള
പേരും നൽകി…(2)
സ്വാമി ശരണം
അയ്യപ്പാ…
ശരണം ശരണം
അയ്യപ്പാ….

(പമ്പാ….)

ഹരിഹരപുത്രനായ്
മോഹിനിസുതനായ്
അവതാരം കൈക്കൊണ്ടോരയ്യനയ്യപ്പാ…(2)
മാമകചിത്തത്തിൽ
കളിയാടണെ ദേവാ….
ദർശനസൗഭാഗ്യം
നൽകിടേണെ….
സ്വാമി ശരണം
അയ്യപ്പാ…
ശരണം ശരണം
അയ്യപ്പാ….

(പമ്പാ….)

അയ്യാ നിൻ തിരുമുൻപിൽ
വന്നിടുമ്പോൾ….
അളവറ്റയാനന്ദം
അനുഭൂതിയായ്
കീർത്തനമലരുകൾ
വിരിയുകയായ്….(2)
സ്വാമി ശരണം
അയ്യപ്പാ…
ശരണം ശരണം
അയ്യപ്പാ…

(പമ്പാ…)

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6