Skip to content

chithrodayamflashnews.com

October 22, 2026 6:14 am

മലയാളികളുടെ ന്യൂഇയർ കുടി അടിപൊളി ഡിസംബർ 31 ന് ബെവ്‌കോ വഴി മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം;

മലയാളികളുടെ ന്യൂഇയർ കുടി അടിപൊളി ഡിസംബർ 31 ന് ബെവ്‌കോ വഴി മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം; പത്ത് ദിവസം കേരളം കുടിച്ചത് 543.13 കോടി രൂപയുടെ മദ്യം

ആഘോഷ അവസരങ്ങളിൽ മലയാളികളുടെ മദ്യപാന കണക്ക് പരിശോധിച്ചാൽ ആരും ഞെട്ടും. ഇക്കുറി ന്യൂഇയർ ആഘോഷത്തിലും മലയാളികൾ ഒട്ടും പിന്നിലായിരുന്നില്ല. ക്രിസ്മസ്-പുതുവത്സര മദ്യ വിൽപ്പനയിൽ ഇത്തവണയും റെക്കോർഡിട്ടു. ഡിസംബർ 31ന് മാത്രം ബെവ്‌കോ വഴി വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. പത്ത് ദിവസത്തിനിടെ ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യവും. മദ്യവിൽപ്പന സംസ്ഥാന ഖജനാവിനും ഊർജ്ജം പകരുന്നതായി.

ഡിസംബർ 22 മുതൽ 31 വരെ മലായാളികൾ കുടിച്ചത് 543.13 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം 516.26 കോടി രൂപയുടെ വിൽപ്പനയായിരുന്നു നടന്നത്. ഡിസംബർ 31നും ഇത്തവണ റിക്കോർഡ് മദ്യ വിൽപ്പനയായിരുന്നു. 94.54 കോടി രുപയുടെ മദ്യമാണ് മലയാളികളുടെ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായത്. കഴിഞ്ഞ വർഷം ഇത് 93.33 കോടിയായിരുന്നു.

ഡിസംബർ 30ന് 61.91 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2022 ഡിസംബർ 30ന് 55.04 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബർ 31 ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട് ലെറ്റിലാണ്. ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരം-77 ലക്ഷം, ഇരിങ്ങാലക്കുട-76 ലക്ഷം, കൊല്ലം ആശ്രാമം-73 ലക്ഷം, പയ്യന്നൂർ 71 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട് ലെറ്റുകളിലെ വിൽപ്പന…..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6